ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ എല്‍ എം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ചിത്രരചനാമത്സരം നടത്തി!!!

Array

  • By Desk
Google Oneindia Malayalam News

അടിമാലി: കെ എല്‍ എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് അടിമാലിബ്രാഞ്ചിന്റെ നേതൃത്വത്തില്‍നിറച്ചാര്‍ത്ത് - 2018 എന്ന പേരില്‍ ചിത്രരചനാമത്സരം നടന്നു. മല്‍സരത്തില്‍ വിവിധ തലങ്ങളിലായി 150 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ചിത്രരചന മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. നാലു വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്.

drawingcompetition-1

ചിത്രരചന മല്‍സരത്തില്‍ വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഇന്‍ഫന്റ് തോമസ് ഉത്ഘാടനം ചെയ്തു.കെ എല്‍ എം ആക്‌സിവ ഫിന്‍വെസ്റ്റ് റിക്കവറി മാനേജര്‍ ജോജോ വറുഗീസ് അധ്യക്ഷനായിരുന്നു. ഡോ: എം.ആശ മല്‍സരത്തില്‍വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ചടങ്ങില്‍ ബഹുമുഖ പ്രതിഭയായ ഡോ.എം.ആശയെ കെ എല്‍ എം ആക്‌സിവ ഫിന്‍ ഫെസ്റ്റിനു വേണ്ടി ബ്രാഞ്ച് മാനേജര്‍ ജിജി ബിജു ഉപഹാരം നല്‍കിഅനുമോദിച്ചു.മാധ്യമ പ്രവര്‍ത്തകന്‍ ബിജു ലോട്ടസ്, ടെലിഫിലിംതാരവും കലാകാരിയുമായ അശ്വതി അരുണ്‍കുമാര്‍, അടിമാലി ബ്രാഞ്ച് മാനേജര്‍ ജിജി ബിജു, ലെത്തീഫ് കുഞ്ചാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Idukki
English summary
klm foundation drawing competition in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X