ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവുമില്ല; അടിസ്ഥാന വികസനം കാത്ത് കൊന്നത്തടിയിലെ ഒരു ഉള്‍ഗ്രാമം...

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ആറ് പതിറ്റാണ്ടായി റോഡും കുടിവെള്ളവും മറ്റ് അടിസ്ഥാന വികസനങ്ങളും ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് കൊന്നത്തടി പഞ്ചായത്തിലെ നെടിയാനിത്തണ്ട് നിവാസികള്‍. ഗതാഗതയോഗ്യമായ റോഡില്ലാത്തതാണ് ഇവിടുത്തുകാരുടെ ഏറ്റവും വലിയ പ്രതിസന്ധി. റോഡില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ സൗജന്യ കുടിവെള്ള വിതരണവും ഇവിടേയ്ക്ക് എത്തുന്നില്ല.

<strong>മനുഷ്യക്കടത്ത്; വീട്ടുകാരെത്തി... കേരളത്തിലെത്തിച്ച പെണ്‍കുട്ടികള്‍ നാട്ടിലേക്ക് മടങ്ങും, അന്വേഷണം ഏജന്റിലേക്കു മാത്രം ഒതുക്കി പോലീസ്</strong>മനുഷ്യക്കടത്ത്; വീട്ടുകാരെത്തി... കേരളത്തിലെത്തിച്ച പെണ്‍കുട്ടികള്‍ നാട്ടിലേക്ക് മടങ്ങും, അന്വേഷണം ഏജന്റിലേക്കു മാത്രം ഒതുക്കി പോലീസ്

കുടിയേറ്റകാലം മുതല്‍ ഇവിടുത്തുകാരുടെ പ്രധാന ആവശ്യമാണ് ഗതാഗതയോഗ്യമായ റോഡെന്നത്. ആശുപത്രി ആവശ്യങ്ങള്‍ക്ക്പോലും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. രോഗികളെ പലപ്പോഴും കസേരയിലിരുത്തി ചുമന്നിറക്കേണ്ട അവസ്ഥയാണ്്. റോഡും കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന വികസനം ഇല്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും മറ്റ് മേഖലകളില്‍ വാടകവീടെടുത്ത് താമസിക്കുകയാണ്.

Road

ഇടുക്കി എം എല്‍ എയ്ക്കും മന്ത്രി എം എം മണിയ്ക്കുമടക്കം നിരവധി തവണ നിവേദനം നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും വികസന കാര്യത്തില്‍ അവഗണനയാണ്് തങ്ങളോട് കാണിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രായമായവരെയടക്കം ചുമന്നുകൊണ്ട് ആശുപത്രിയില്‍ എത്തിക്കേണ്ട ഗതികേടാണെന്നും എല്ലാ തെരഞ്ഞെടുപ്പു കാലത്തും വോട്ടുചോദിച്ച് വന്നവരുന്നര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും ജനപ്രതിനിധികളാരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ലെന്നുമാണ് ഇവരുടെ പരാതി.

Idukki
English summary
konnathadi village awaiting basic development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X