ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോതമംഗലത്തിനടുത്തുണ്ട് ഒരു കിടുക്കാച്ചി മീശപ്പുലിമല: മഞ്ഞിറങ്ങുന്ന കോട്ടപ്പാറയിലെ പുലരി ആരെയും അത്ഭുതപ്പെടുത്തുന്നത്

  • By Udayaravi
Google Oneindia Malayalam News

തൊടുപുഴ: ഇത് ഇടുക്കിയാണ്... കോടമഞ്ഞിന്റെ വിസ്മയത്താല്‍ ഓരോ പുലരിയെയും വര്‍ണ്ണനങ്ങള്‍ക്കപ്പുറത്തെ പുത്തന്‍ കാഴ്ചകളിലേക്ക് നയിക്കുന്ന ഇടുക്കി. യഥാര്‍ത്ഥ മീശപ്പുലിമലയെ തന്നെ വെല്ലുന്ന മഞ്ഞിന്റെ മനോഹാരിതയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കോട്ടപ്പാറ മലയിടക്കുകളെക്കുറിച്ച് അറിയേണ്ടേ ? മീശപ്പുലിമലക്കു സമാനമായ കോട്ടപ്പാറ മലനിരകള്‍ ഇടുക്കി ജില്ലയിലെ വണ്ണപ്പുറം മുള്ളരിങ്ങാട് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

Idukki

തിരമാലകള്‍പ്പോലെപരന്നു കിടക്കുന്ന കോടമഞ്ഞും വ്യൂപോയിന്റുമാണ് ഇവിടുത്തെ പ്രത്യേകത. മുന്‍ക്കാലങ്ങളിലൊന്നും അത്ര പരിചിതമല്ലാതിരുന്ന കോട്ടപ്പാറയുടെ ഇപ്പോഴുത്തെ ദൃശ്യഭംഗി ആരെയും അതിശയപ്പെടുത്തുന്നതാണ്. പക്ഷേ പുലര്‍ച്ചെ ഇവിടെ എത്തിയാല്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ് കോടമഞ്ഞിറങ്ങുന്ന ഈ അപൂര്‍വ്വ ദൃശ്യം. രാവിലെ ഏഴുമണിക്ക് മുമ്പായി ഇവിടെ എത്തിയാല്‍മാത്രമാണ് അതിരാവിലെയുള്ള ഈ കാഴ്ച കാണാന്‍ സാധിക്കു. ഏറ്റവും അടുത്തുള്ള രണ്ടു സ്ഥലങ്ങള്‍ കോതമംഗലവും തൊടുപുഴയുമാണ്.

Idukki

നംവബര്‍ ഡിസംബര്‍മാസങ്ങളില്‍ പലപ്പോഴും ഈ കാഴ്ചകള്‍ കാണണമെങ്കില്‍ മീശപ്പുലിമലയിലോ, ടോപ്പ് സ്റ്റേഷനിലൊ എത്തണം. മഞ്ഞിന്റെ വിസ്മയം കാണാന്‍ ഇടുക്കിയില്‍ എത്തുന്ന സഞ്ചാരികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ഇതുതന്നെ. ഇവിടെയാണ് കോട്ടപ്പാറ വ്യൂപോയിന്റ് വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകളില്‍ ഇടം പിടിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍കൂടി മെച്ചപ്പെടുത്തിയാല്‍ വരുംകാലങ്ങളില്‍ ജില്ലയുടെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടമായി കോട്ടപ്പാറ മാറും എന്നത് ഉറപ്പാണ്.

Idukki

Idukki
English summary
Kottappara hill station in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X