ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കെപിസിസി അംഗം; തൂക്കിയെടുത്ത് അറസ്റ്റ് ചെയ്ത് പോലീസ്

Google Oneindia Malayalam News

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ ക്ഷണിക്കാതെ എത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെപിസിസി അംഗം സിപി മാത്യുവിനെയാണ് പോലീസ് ബലം പ്രയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മാത്യു മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ചിരുന്നു. ഈ വേളയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് ബലമായി നീക്കുകയായിരുന്നു.

k

ക്ഷണിക്കാതെ എത്തിയതിനാലാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പോലീസ് പറയുന്നു. ഇടുക്കി ജില്ലയിലെ ചില പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ വന്നതെന്ന് സിപി മാത്യു മാധ്യമങ്ങളോട് പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി തൊടുപുഴയിലെ സ്വകാര്യ റിസോര്‍ട്ടിലെത്തിയത്. 125 പേര്‍ക്ക് മുഖ്യമന്ത്രിയുമായി സംവദിക്കാന്‍ ക്ഷണമുണ്ടായിരുന്നു. ഇടതുനേതാക്കള്‍ക്ക് പുറമെ മതമേലധ്യക്ഷന്‍മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്കായിരുന്നു ക്ഷണം. രാവിലെ 9.30നാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ചില പ്രശ്‌നങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് മാത്യു പറഞ്ഞു.

സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെസ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം. എല്ലാ ജില്ലകളിലും അദ്ദേഹം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. മിക്ക ജില്ലകളിലെയും സന്ദര്‍ശനം കഴിഞ്ഞു. ഉച്ചയോടെ ഇടുക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങും.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷ

Idukki
English summary
KPCC member CP Mathew arrested in Thodupuzha resort when to meet Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X