ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് തോട്ടിലേയ്ക്ക് മറിഞ്ഞു... ഒഴിവായത് വന്‍ദുരന്തം!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി പന്നിയാറുകൂട്ടിയിലാണ് ചൊവ്വാഴ്ച നിയന്ത്രണം നഷ്ടപ്പെട്ട കെ എസ് ആര്‍ ടി സി ബസ്സ് തോട്ടിലേയ്ക്ക് മറിഞ്ഞത്. ബസ് കുത്തനെ മറിയാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയും ചെയ്തു. കുത്തിറക്കവും കൊടുംവളവുകളും നിറഞ്ഞ പന്നിയാറികൂട്ടി കുളത്തറകുഴി റോഡില്‍ അപകടങ്ങള്‍ പതിവാണെന്നും റോഡിന്റെ വീതികുറവും കൃത്യമായ ഇടവേളകളില്‍ അറ്റക്കുറ്റപണികള്‍ നടത്താത്തതുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നുമാണ് ദൃസാക്ഷികള്‍ പറയുന്നത്.

<strong>'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!</strong>'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

രണ്ട് വര്‍ഷത്തിനുള്ളില്‍ വിവിധ അപകടങ്ങളില്‍ നിരവധി ആളുകളാണ് ഇവിടെ മരണപ്പെട്ടത്.രാജക്കാട്ടില്‍ നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊടുംവളവ് തിരിയാതെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.അപകടസമയം മുപ്പത്തി മൂന്ന് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല.

Bus accident

മാസങ്ങള്‍ക്ക് മുമ്പ് ഇതേസ്ഥലത്ത് ചരക്കുലോറി അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയ സാഹചര്യത്തില്‍ പൊന്മുടി തൂക്ക് പാലത്തിന് സമീപം സമാന്തരപാലം നിര്‍മ്മിച്ച് വാഹന ഗതാഗതം ഇതുവഴി തുറന്നു നല്‍കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.മുമ്പ് സര്‍ക്കാര്‍ പാലം നിര്‍മ്മിക്കുന്നതിന് തീരുമാനിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും പിന്നീട് ആരംഭിച്ചിട്ടില്ല.

പൊന്മുടി തൂക്കുപാലത്തിന് സമാന്തരമായി പാലം നിര്‍മ്മിച്ചാല്‍ ഇതുവഴിയുള്ള ഗതാഗതക്കുരുക്കിനും പരിഹാരം കാണാന്‍ സാധിക്കും.അതോടെ അപകടങ്ങളും ഒരു പരിധിവരെ കുറക്കാന്‍ കഴിയും.പാലം നിര്‍മ്മാണത്തിനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Idukki
English summary
KSRTC bus accident in Rajakat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X