ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓട്ടോ റിക്ഷയിൽ പിന്തുടർന്നു! ഒടുവിൽ ഡ്രൈവറെ വലിച്ചിറക്കി മർദ്ദനം; 3 പേർക്കെതിരെ കേസ്

Google Oneindia Malayalam News

ഇടുക്കി: കെ എസ് ആർ ടി സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. കാഞ്ഞാർ പൊലീസിന്റേതായിരുന്നു നടപടി. 3 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെയാണ് കേസ്.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം നടന്നത്. കെ എസ് ആർ ടി സി ഡ്രൈവർ മുതലക്കോടം സ്വദേശി സാബുവിന് നേരെയാണ് മർദനം ഉണ്ടായത്. കട്ടപ്പനയിൽ നിന്നു വന്ന ബസ് അറക്കുളം അശോക കവലയിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ 3 യുവാക്കൾ ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നു.

keral

നിലവിൽ പ്രതികൾ ഒളിവിൽ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബസ് നിർത്തിയതിനെ ച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദ്ദന് കാരണം എന്നാണ് സൂചന. അതേസമയം, മർദ്ദിക്കപ്പെട്ട ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഓട്ടോറിക്ഷയിൽ പിന്തുടർന്നാണ് പ്രതികൾ എ കെ ജി കവലയിൽ ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചത് . ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. പിന്നലെ, പൊലീസ് ഇടപെട്ടാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ബസ് സംഭവ സ്ഥലത്ത് കിടന്നിരുന്നു.

മൂലമറ്റം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മറ്റൊരു ഡ്രൈവറെ വരുത്തിയാണ് സർവീസ് ആരംഭിക്കുകയായിരുന്നു. കാഞ്ഞാർ എസ്‌ ഐ ജിബിൻ തോമസും സംഘവും എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.

'സ്പർശിക്കാൻ ശ്രമം, അശ്ലീലം പറഞ്ഞു'; ട്രെയിനിൽ പതിനാറുകാരിയ്ക്ക് നേരെ അതിക്രമം

തൃശ്ശൂര്‍: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 കാരിക്ക് നേരെ അതിക്രമം. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. തൃശൂർ സ്വദേശികൾക്ക് നേരെയാണ് ട്രെയിനിൽ അതിക്രമം ഉണ്ടായത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തു.

അതിക്രമത്തിന് ഇരയായ പെൺകുട്ടിയും അച്ഛനും എറണാകുളത്ത് നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 7. 30 ഓടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.

പോക്‌സോ കേസ്: തൃശൂരില്‍ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയുംപോക്‌സോ കേസ്: തൃശൂരില്‍ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും

യാത്രയാരംഭിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ നേർക്ക് മോശം പെരുമാറ്റം ഉണ്ടാവുകയും അശ്ലീലം പറയുകയും ചെയ്യുകയായിരുന്നു . പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചിരുന്നു എങ്കിലും സംഘം ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമം ഉണ്ടായി.

ട്രെയിൻ ഇടപ്പള്ളി എത്തിയപ്പോൾ റെയിൽവേ ഗാർഡിനോട് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ , പോലീസിനെ അറിയിച്ചില്ല എന്നാണ് ആരോപണം. തുടർന്ന് തൃശ്ശൂർ നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു .

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

അതിക്രമം നേരിട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത് . അതേസമയം , അതിക്രമം നടത്തിയവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു .

സംഭവത്തിൽ ഇടപെട്ട മലപ്പുറം സ്വദേശിയായ ഫാസിലിനെ സംഘം ചേർന്ന് മർദ്ദിച്ചു. പെൺകുട്ടി മൊബൈൽ ക്യാമറയിൽ എടുത്ത ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. ഉടൻ തന്നെ പ്രതികളെ പിടികൂടാൻ കഴിയും എന്നാണ് പോലീസ് വ്യക്തമാക്കിയത് .

Idukki
English summary
ksrtc bus driver assault: Police have registered case against 3 accused in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X