Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി പഴയതുപോലെയല്ല; ചരിത്ര നേട്ടം കുറിച്ച് കുമളി ഡിപ്പോ, വരുമാനത്തില്‍ വര്‍ദ്ധന

കുമളി: പുതുവര്‍ഷ പുലരിയില്‍ ചരിത്ര നേട്ടവുമായി കെ എസ് ആര്‍ ടി സി. കുമളി ഡിപ്പോയാണ് ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്. 36 ഡിപ്പോകളുള്ള എറണാകുളം സെന്‍ട്രല്‍ സോണില്‍ കുമളി ഡിപ്പോ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമായി 11,23,187 രൂപയുടെ വരുമാനമാണ് കെ എസ് ആര്‍ ടി സി സ്വന്തമാക്കിയത്. ഡിസംബര്‍ 31ലെ വരുമാനമാണ് ഇപ്പോള്‍ ചരിത്രമായി മാറിയിരിക്കുന്നത്.

1

കിലോ മീറ്ററിന് ശരാശരി വരുമാനം 72 രൂപയാണ്. ഒരു ബസിന്റെ ശരാശരി വരുമാനം 24959 രൂപയായിരിക്കും. 44 ബസുകളുള്ള ഡിപ്പോ 42 ബസ് ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 178 ട്രിപ്പുകളാണ് ഈ ബസുകള്‍ ഉപയോഗിച്ച് ഓടി നേടിയത്. 6,04,800 രൂപയായിരുന്നു കെ എസ് ആര്‍ ടി സി ലക്ഷ്യം വച്ചത്. എന്നാല്‍ അതും മറികടന്ന് 185.71 ശതമാനമായി മാറുകയായിരുന്നു.

2

ജീവനക്കാരുടെയും ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും ഫലമാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണമെന്ന് അസി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ് രമേശ് പറഞ്ഞു. ശബരിമല മണ്ഡല കാലത്ത് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 28 വരെ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്നായി 81, 88,913 രൂപയുടെ വരുമാനം കുമളി ഡിപ്പോ നേടിയിരുന്നു.

3

മറ്റ് ഡിപ്പോയില്‍ നിന്ന് പുള്‍ ചെയ്യപ്പെട്ട ബസുകള്‍ ഉപയോഗിച്ചാണ് കുമളി ഡിപ്പോ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, ശബരിമല മണ്ഡലകാലം കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് അടിപൊളി സമയമാണ്. ഈ സമയത്ത് വരുമാനം കുതിച്ചുയരാറുണ്ട്.

4

അടുത്തിടെ കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റിതര വരുമാനം 128 കോടിയില്‍ എത്തിയിരുന്നു. കെ എസ് ആര്‍ ടി സിയുടെ സ്ഥലം, ഷോപ്പിംഗ് കോപ്ലംക്സ് എന്നിവയൊക്കെ വാടകയ്ക്ക് നല്‍കാന്‍ തുടങ്ങിയാണ് ഈ വരുമാനം ഉണ്ടാക്കിയെടുത്തത്. ബസ് സ്റ്റേഷനിനെ പരസ്യം, മൊബൈല്‍ ടവര്‍ എന്നിവയില്‍ നിന്നൊക്കെ കെ എസ് ആര്‍ ടി സിക്ക് വരുമാനം ലഭിക്കാന്‍ തുടങ്ങി. ടിക്കറ്റിതര വരുമാനം എടുത്ത് പരിശോധിച്ചാല്‍ 128.22 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനക്കണക്ക്.

5

പൊതുവെ കെ എസ് ആര്‍ ടി സി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ്. ഓരോ വര്‍ഷവും നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതിന്റെ കണക്ക് മാത്രമാണ് ഇതുവരെ കെ എസ് ആര്‍ ടി സിക്ക് പറയാനുള്ളത്. എന്നാല്‍ ഇത്തവണ കെ എസ് ആര്‍ ടി സി ലാഭത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+