ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍: ഇടുക്കിയില്‍ ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് മുടങ്ങി

  • By Desk
Google Oneindia Malayalam News

അടിമാലി: കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിക്ഷക്കരണത്തിന് പിന്നാലെ എം പാനല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചു വിടല്‍ ഹൈറേഞ്ച് മേഖലയുടെ പൊതുഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ജീവനക്കാരുടെ കുറവ് മൂലം ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിച്ചുരുക്കിയത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

പ്രളയത്തിന് ശേഷം വരുമാനകുറവുള്ള സര്‍വ്വീസുകളായിരുന്നു കെഎസ്ആര്‍ടിസി ആദ്യം നിര്‍ത്തലാക്കിയത്.പിന്നാലെയെത്തിയ ഡ്യൂട്ടി പരിക്ഷക്കരണത്തിന്റെ ഭാഗമായി പിന്നെയും ബസുകള്‍ ഓട്ടം നിര്‍ത്തി. ഒടുവില്‍ എം പാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചു വിടല്‍ കൂടിയായതോടെ ഹൈറേഞ്ച് മേഖലയില്‍ സര്‍വ്വീസ് നടത്തി വന്നിരുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. പുലര്‍ച്ചെയുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പെടെ ഇല്ലാതായതോടെ ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമായി.

kstrc

കൂടുതലായി കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച്ച വലിയ തോതിലുള്ള ബുദ്ധിമുട്ടനുഭവപ്പെട്ടു.ഇടുക്കിയിലാകെ മൊത്തം 263 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചു വിട്ടിട്ടുള്ളത്. മൂന്നാര്‍ ഡിപ്പോയില്‍ മാത്രം 45 എംപാനല്‍ ജീവനക്കാരുണ്ട്.

പിരിച്ചു വിടലിന്റെ ഫലമായി ജില്ലയിലാകെ 100നുമേല്‍ സര്‍വ്വീസുകള്‍ മുടങ്ങിയപ്പോള്‍ മൂന്നാര്‍ ഡിപ്പോയില്‍ മാത്രം 20 ഓളം സര്‍വ്വീസുകള്‍ വെട്ടികുറച്ചു. ഇത്തരത്തില്‍ ഒരോ ഡിപ്പോകളില്‍ നിന്നും ഗ്രാമീണ മേഖലകളിലേക്ക് നടന്നു വന്നിരുന്ന സര്‍വ്വീസുകളാണ് ഒന്നിന് പിറകെ ഒന്നായി കഴിഞ്ഞ നാല് മാസങ്ങള്‍ കൊണ്ട് ഇല്ലാതായി തീര്‍ന്നത്. ഇതര ജില്ലകളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കുന്ന ആളുകളാണ് ഇടുക്കി ജില്ലക്കാര്‍. യാത്രാക്ലേശം രൂക്ഷമായതോടെ ഓരോ പ്രദേശത്തു നിന്നും മറ്റ് മേഖലകളിലേക്ക് പോകാന്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടി സ്ഥിതിയാണുള്ളത്.

Idukki
English summary
ksrtc services interupted in idukki due to kstrc m panel employees dismissal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X