ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുമളി ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ വിധവ സൗഹൃദ പഞ്ചായത്ത്, പഞ്ചായത്തിന്റെ വിധവ സൗഹൃദ പ്രഖ്യാപനം നടന്നു...!!!

  • By Desk
Google Oneindia Malayalam News

കുമളി: കുമളി ഗ്രാമപഞ്ചായത്ത് വിധവ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. കുമളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധവ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപനം നടത്തിയത്.സര്‍ക്കാര്‍ വകുപ്പുകളും കോടതികളും പൊതുസമൂഹവുമെല്ലാം വിധവകള്‍ക്കൊപ്പമുണ്ടെന്നും ഏതൊരു കാര്യത്തിനും നല്ല സുഹൃത്തുക്കളായി തന്നെ കരുതി ഇവയെ സമീപിക്കാമെന്നും ജഡ്ജി പറഞ്ഞു.

<strong>കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന് ജൂണ്‍ 10 അതിജീവിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; ആശങ്ക</strong>കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന് ജൂണ്‍ 10 അതിജീവിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; ആശങ്ക

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിധവ സെല്ലും ചേര്‍ന്ന് നടപ്പാക്കുന്ന വിധവ സൗഹൃദ ജില്ല പദ്ധതിയുടെ സമര്‍പ്പണവും വിവിധ വകുപ്പുകളുടെ അദാലത്തും മെഡിക്കല്‍ ക്യാമ്പും ചടങ്ങിന്റെ ഭാഗമായി നടന്നു. 1904 വിധവകളാണ് കുമളി പഞ്ചായത്തിലുള്ളത്. വിധവാ സൗഹൃദ പഞ്ചായത്ത് ആയതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ നേടാനാകും. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ പീരുമേട് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അദാലത്തും പഞ്ചായത്തില്‍ നടത്താനാണ് തീരുമാനം.

widow friendly panchayat

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം. പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ എസ് ബിജിമോള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, സെക്രട്ടറി ഡോ. അജിത്കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.പദ്ധതി സമര്‍പ്പണത്തിനു മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പരിപാടിയുടെ ഭാഗമായി നടന്ന അദാലത്തിലൂടെ വിധവകളുടെ നിരവധി പരാതികള്‍ പരിഹരിച്ചു. റവന്യം, എക്‌സൈസ്, പോലീസ് തുടങ്ങി പതിനാറോളം സര്‍ക്കാര്‍ വകുപ്പുകളാണ്. അദാലത്ത് നടത്തിയത്. കൂടാതെ ആയുര്‍വേദ, അലോപ്പതി, ഹോമിയോ, സിദ്ധ ചികിത്സാ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. 1500 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Idukki
English summary
Kumali Gram Panchayat is now widow friendly panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X