ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ ചതിച്ചു!!! കുറിഞ്ഞി സീസണ്‍ ഇക്കുറി നേരത്തെ അവസാനിക്കും.... സഞ്ചാരികളുടെ എണ്ണത്തിലും വന്‍കുറവ്!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പന്ത്രണ്ടു വര്‍ഷങ്ങളിലൊരിക്കല്‍മാത്രം സംഭവിക്കുന്ന നീല വസന്തം ഇക്കുറി നേരത്തെ അവസാനിക്കാന്‍ സാധ്യത. ഇടക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് മൂന്നാറിലെ കുറിഞ്ഞി ചെടികളെ കാര്യമായി ബാധിക്കുന്നത്. സാധാരണ സീസണുകളില്‍ ഡിസംബര്‍വരെ കുറിഞ്ഞി ചെടികള്‍ സഞ്ചാരികള്‍ക്കായി മൂന്നാറിന്റെ മലനിരകളില്‍ പൂവിട്ടു നില്‍ക്കുക പതിവാണ്. എന്നാല്‍ ഇക്കുറി പലയിടങ്ങളിലും കുറിഞ്ഞി പൂക്കള്‍ നേരത്തെ ചീഞ്ഞുതുടങ്ങുന്ന സാഹചര്യമാണുള്ളത്.

<strong>മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!</strong>മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!

ഒക്ടോബര്‍ മാസത്തോടെതന്നെ പലയിടങ്ങളിലും നീലവസന്തം അവസാനിച്ചേക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മഴശക്തമായിരുന്നതിനാല്‍ ഇക്കുറി നീലവസന്തം വളരെ താമസിച്ചാണ് എത്തിയതും. സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയ സാഹചര്യത്തില്‍ കാലവസ്ഥയിലുണ്ടായ മാറ്റം സഞ്ചാരികളുടെ എണ്ണത്തെയും കാര്യമായിതന്നെ ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മൂടിക്കെട്ടിയ അന്തരീക്ഷവും കൂടെകൂടെയുണ്ടാകുന്ന കനത്ത മഴയും സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവു വരുന്നതിന് കാരണമായി.

Neelakurinji

രാജമല, മറയൂര്‍, കാന്തല്ലൂര്‍,കൊളുക്കുമല എന്നിവടങ്ങളിലെല്ലാം ഇപ്പോഴും കുറിഞ്ഞി ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു. സരിച്ച് എട്ടു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വിനോദ സഞ്ചാരികള്‍ ഇക്കുറി മൂന്നിറില്‍ കുറിഞ്ഞി വസന്തം ആസ്വദിക്കാന്‍ എത്തുമെന്നായിരുന്നു കണക്കുകള്‍. എന്നാല്‍ സഞ്ചാരികളുടെ എണ്ണം ലക്ഷത്തോട് അടുക്കുന്ന സാഹചര്യംപോലും ഏറെ വിദൂരത്താണ്.

Idukki
English summary
Kurinji season; Lesser number of tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X