ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടപ്പാലം തകർന്നിട്ടും നടപടിയില്ല; കുട്ടപ്പന്‍സിറ്റി നിവാസികൾ ദുരിതത്തിൽ

  • By Desk
Google Oneindia Malayalam News

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ കുട്ടപ്പന്‍സിറ്റി നിവാസികളെ എളുപ്പത്തില്‍ ഇരുട്ടുകാനത്തും ആനവിരട്ടിയിലുമെത്താന്‍ സഹായിച്ചിരുന്ന നടപ്പാലം തകര്‍ന്നിട്ടും പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ കുട്ടപ്പന്‍ സിറ്റി നിവാസികള്‍ എളുപ്പത്തില്‍ ഇരുട്ടുകാനത്തും ആനവിരട്ടിയിലുമെത്താന്‍ ഉപയോഗിച്ചിരുന്ന പാലം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഒലിച്ചു പോയത്.

കോണ്‍ഗ്രസിനെ പിളര്‍ത്തിയുണ്ടാക്കിയ കേരള കോണ്‍ഗ്രസ്... ഇപ്പോള്‍ അതിനെ പിളര്‍ത്തി മാണിയുടെ മകന്‍കോണ്‍ഗ്രസിനെ പിളര്‍ത്തിയുണ്ടാക്കിയ കേരള കോണ്‍ഗ്രസ്... ഇപ്പോള്‍ അതിനെ പിളര്‍ത്തി മാണിയുടെ മകന്‍

പ്രദേശത്തെ സ്‌കൂള്‍ കുട്ടികളടക്കം നിരവധി ആളുകള്‍ നിത്യവും ഉപയോഗിച്ച് വന്നിരുന്ന പാലമായിരുന്നു പ്രളയം ഇല്ലാതാക്കിയത്. പാലം നഷ്ടമായതോടെ ഇരുട്ടുകാനത്തോ ആനവിരട്ടിയിലോ എത്താന്‍ 5 കിലോമീറ്ററോളം തങ്ങള്‍ക്ക് അധികമായി സഞ്ചരിക്കേണ്ടി വരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

brigge

പുഴയിലെ വെള്ളം താഴ്ന്നതോടെ തടികൊണ്ട് താല്‍ക്കാലിക പാലമൊരുക്കി പ്രദേശവാസികള്‍ ബഥല്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പക്ഷെ പുഴയില്‍ വെള്ളമൊഴുക്കേറുന്നതോടെ ഈ മാര്‍ഗ്ഗം ഇല്ലാതാകും. സ്‌കൂള്‍ കുട്ടികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കുന്നതിനൊപ്പം പ്രദേശത്തുകൂടി സഞ്ചാര യോഗ്യമായ റോഡെന്ന ആവശ്യവും പ്രദേശവാസികളായ 35 ഓളം കുടുംബങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

Idukki
English summary
Kuttappancity bridge collapsed; no alternative even after one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X