ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ വീണ്ടും കയ്യേറ്റം... നടപടിയെടുത്ത് റവന്യൂ വകുപ്പ് !!! കുടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും....!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പ്രളയത്തില്‍ നിന്നു കരക്കയറിയ മൂന്നാറില്‍ വീണ്ടും കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു. ഏറ്റവും ഒടുവില്‍ പഴയമൂന്നാറിലെ തോട് കേയ്യറി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊന്ന് ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ നടന്ന അനധികൃത കയ്യേറ്റമാണ്. തോട് കയ്യേറി നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഉത്തരവിട്ടത്.

പോലീസുകാരന്റെ കണ്ണിലേക്ക് കറിയൊഴിച്ച് രക്ഷപ്പെട്ടു; മോഷ്ടാവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം, പ്രതി മലപ്പുറം തിരൂർ മേഖലയിലെന്ന് സംശയം!!

ഒരു ഇടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് സിപിഐ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. ഇത്തരം കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അധികൃതര്‍ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നതിനെതിരെ മാധ്യമ വാര്‍ത്തകളും പുറത്ത് വന്നതോടെയാണ് മൂന്നാര്‍ മേഖലയില്‍ നടക്കുന്ന അനുമതിയില്ലാത്ത നിര്‍മ്മണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് സബ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

Munnar

നിലവില്‍ ഇത്തരത്തില്‍ നിര്‍മ്മാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ക്കാണ് നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. മൂന്നാറില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ള പ്രദേശത്ത് നടക്കുന്ന നിര്‍മാണങ്ങളാണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണോയെന്ന് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

Idukki
English summary
Land assault again in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X