മൂന്നാറില്‍ കൈതോടുകള്‍ കൈമാറി കയ്യേറ്റം വ്യാപകം! നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കല്‍ വൈകുന്നു...!!!
മൂന്നാര്‍: മൂന്നാറിലെ കൈത്തോടുകള്‍ കയ്യേറി വ്യപാക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി. മുതിരപ്പുഴയാറിന്റെ കൈവഴിയായ നടയാറില്‍ നിന്നും ഒഴുകിയെത്തുന്ന കൈത്തോടാണ് സ്വകാര്യവ്യക്തി കൈയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ഒരു ഇടവേളയ്ക്കുശേഷം മൂന്നാറില്‍ വീണ്ടും കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്നും അധികൃതരുടെ കണ്‍വെട്ടത്താണ് കയ്യേറ്റങ്ങള്‍ തുടരുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴ കൈയ്യേറി കഴിഞ്ഞ ദിവസം നിര്‍മ്മിച്ച കെട്ടിടം പഞ്ചായത്തിന്റെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയിരുന്നു.

പ്രളയത്തില്‍ മുതിരപ്പുഴ കരകവിഞ്ഞതോടെ വെള്ളം കയറിയഭാഗങ്ങളില്‍ നടത്തിയ കൈയ്യേറ്റമാണ് അധിക്യതരുടെ നേത്യത്വത്തില്‍ പൊളിച്ചുനീക്കിയത്. എന്നാല്‍ സമാനമായ രീതിയില്‍ മുതിരപ്പുഴയുടെ കൈവഴിയായ നടയാര്‍ തോടും കയ്യേറി നിര്‍മ്മാണം നടന്നിരിക്കുകയാണ് ഇപ്പോള്‍. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി തൂണുകള്‍ സ്ഥാപിച്ച് ഇതിന് മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. കെട്ടിടത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൈപ്പുകള്‍ വഴി തോട്ടിലേക്കാണ് ഒഴുക്കുന്നത്.
തോട് കൈയ്യേറി കെട്ടിട നിര്‍മ്മാണം നടത്തിയ സാഹചര്യത്തില്‍ പഞ്ചായത്ത് പല ആവര്‍ത്തി നോട്ടീസുകള്‍ നല്‍കിയെങ്കിലും പൊളിച്ചുനീക്കുവാന്‍ തയ്യാറായിട്ടില്ല. നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗഗത്തെത്തി. പഞ്ചായത്തിന്റെ സമീപത്ത് നടക്കുന്ന പുഴകൈയ്യേറ്റം കണ്ടില്ലെന്നു നടിക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications