ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെ ഭൂമികള്‍ക്ക് പട്ടയമുണ്ട് പക്ഷേ ഉടമകളില്ല, വ്യത്യസ്ഥ പേരുകളില്‍ പട്ടയങ്ങള്‍, കയ്യേറ്റം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാര്‍ എന്നും കയ്യേറ്റങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്.വിവിധ തരത്തില്‍ തട്ടിച്ചും വെട്ടിച്ചും രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടലിലൂടെയും വമ്പന്‍മാര്‍ ഇവിടെ ഭൂമി കയ്യേറുന്നു. കെട്ടിടങ്ങളും റിസോര്‍ട്ടുകളും പലയിടങ്ങളിലും പണിതുയര്‍ത്തിയ ശേഷമാണ് പലപ്പോഴും സര്‍ക്കാര്‍ ഭൂമിയില്‍ നടന്നിട്ടുള്ള കയ്യേറ്റങ്ങള്‍ പുറംലോകമറിയുന്നത്.

മൂന്നാറില്‍ സമീപ ദിവസങ്ങളില്‍ നടന്ന പരിശോധനയിലും വിവിധ ഇടങ്ങളില്‍ ഭൂമി കയ്യേറിയതും വ്യാജ പട്ടയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതും കണ്ടെത്തിയിരുന്നു. എന്നാല്‍ പല പട്ടയങ്ങളിലും രേഖമൂലമുള്ള ഉടമസ്ഥര്‍ ഇല്ല എന്നതാണ് വസ്തുത. പലരുടേയും പേരില്‍ വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ചാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും കയ്യേറ്റങ്ങള്‍ നടത്തിയിട്ടുള്ളത്.

encroachment

കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് നടത്തിയ ഹിയറിംഗിലും ഇത്തരത്തില്‍ വ്യാജമായി സൃഷ്ടിച്ചിട്ടുള്ള പട്ടയങ്ങള്‍ കണ്ടെത്തിയിരുന്നു. പട്ടയ ഉടമകളാണ് കളക്ടറോട് തങ്ങളറിയാതെയാണ് പട്ടയം തങ്ങളുടെ പേരില്‍ സമ്പാദിച്ചതെന്ന് വെളിപ്പെടുത്തിയത്.

പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മുന്‍ കമ്മ്യൂണിസ്റ്റ് നേതാവെത്തുന്നു: ലക്ഷ്യം 2022 ലെ യുപി പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മുന്‍ കമ്മ്യൂണിസ്റ്റ് നേതാവെത്തുന്നു: ലക്ഷ്യം 2022 ലെ യുപി

കെ ഡി എച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 912ല്‍പെട്ട ഒന്നരയേക്കര്‍ ഭൂമി പതിനഞ്ചോളം കള്ളപ്പട്ടയമുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പട്ടയ ഉടമകള്‍ക്ക് നോട്ടീസ് അയച്ച് ഹിയറിംഗ് നടത്തിയിരുന്നു. മൂന്ന് ദിവസ്സങ്ങളിലായി നടത്തിയ ഹിയറിംഗില്‍ പട്ടയം വ്യാജമാണെന്നും കൂടുതല്‍ അന്വേഷണം നടത്തി വേണ്ട നടപിടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. കാലങ്ങളായി മൂന്നാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നം വീണ്ടും വിവാധമാകുന്ന സാഹചര്യത്തില്‍ വ്യാജ പട്ടയങ്ങള്‍ കയ്യേറ്റ മാഫിയക്കാരുടെ കൈകളില്‍ എത്തിയതിനെതിരെ വിശദമായ അന്വേഷണണങ്ങള്‍ നടക്കുമെന്നത് ഉറപ്പാണ്.

Idukki
English summary
land encroachment in Munnar using fake names
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X