ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ വീണ്ടും വ്യാജപട്ടയങ്ങളുപയോഗിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റം, വിവാദം മുറുകുന്നു

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കെ ഡി എച്ച് വില്ലേജില്‍ മൂന്നാര്‍ കോളനിയില്‍ സര്‍വ്വെ നമ്പര്‍ 912 ല്‍പ്പെട്ട ഒന്നരയേക്കര്‍ ഭൂമി വ്യാജപട്ടയമുണ്ടാക്കി തട്ടിയെടുത്തതാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ നടപടികള്‍ ആരംഭിച്ചു. പതിനഞ്ചോളം ആളുകളുടെ പേരിലാണ് പട്ടയമുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പട്ടയ ഉടമകളെ വിളിച്ചുവരുത്തി ഹീയറിംഗ് നടത്തി.

പാര്‍ലമെന്റില്‍ കുറുമുന്നണി; ബിജെപിയെ നേരിടാന്‍ 50 അംഗ സംഘങ്ങള്‍, മോദിക്കെതിരെ രണ്ടു വിഭാഗംപാര്‍ലമെന്റില്‍ കുറുമുന്നണി; ബിജെപിയെ നേരിടാന്‍ 50 അംഗ സംഘങ്ങള്‍, മോദിക്കെതിരെ രണ്ടു വിഭാഗം

മൂന്ന് ദിവസ്സങ്ങളിലായിട്ടാണ് ഹീയറിംഗ്. 1965 മൂന്നാര്‍ ടൗണ്‍ പ്ലാനിംഗിന് വേണ്ടി ഏറ്റെടുത്ത സ്ഥലം പിന്നീട് സോഷ്യല്‍ ഫോറസ്ട്രിയുടെ ഭാഗമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനായി വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് മരങ്ങളുടെ സംരക്ഷണ ചുമതലുണ്ടായിരുന്ന സ്വകാര്യ വ്യക്തി ഭൂമി കയ്യേറി വ്യാജ പട്ടയങ്ങള്‍ നിര്‍മ്മിച്ചതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

renu raj

മരിയാദാസ് എന്നയാള്‍ കൃത്രിമമായി വ്യാജ രേഖകളുണ്ടാക്കി ഭൂമി തട്ടിയെടുത്തതാണോയെന്ന പരിശോധനയാണ് റവന്യൂ വകുപ്പ് നടത്തുന്നത്.15 ഓളം പട്ടയങ്ങള്‍ ഒരേദിവസം കൃത്രിമമായി പലരുടെയും പേരില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളതായി റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

മൂന്നാറിലും കൊട്ടാക്കമ്പൂരിലും സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യടക്കി ഇത്തരത്തില്‍ വ്യാജപട്ടയങ്ങല്‍ നിര്‍മ്മിച്ചിട്ടുള്ളതായും ആരോപണങ്ങള്‍ മരിയാദാസെന്നയാളുടെ പേരില്‍ ഉയരുന്നുണ്ട്. അതേസമയം മരിയാദാസിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തിന്റെ പട്ടയ ഉടമകളായ ബന്ധുക്കളെ ഇയാള്‍ ഭീക്ഷണി പെടുത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Idukki
English summary
Land encroachment using fake pattayam in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X