ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നക്കനാലില്‍ ഭൂമാഫിയ പട്ടയ സ്ഥലം കയ്യടക്കുവാന്‍ ശ്രമം നടത്തുന്നു... വനം വകുപ്പിന്റെ ഒത്താശയുണ്ടെന്ന് ആരോപണം..!!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പതിറ്റാണ്ടുകളായി കൈവശമിരിക്കുന്ന കുടുംബ സ്വത്തായ പട്ടയ സ്ഥലം ഭൂമാഫിയാ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതായി പരാതി. വനംവവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരമടക്കുന്ന പട്ടയ സ്ഥലം വനംവകുപ്പിന്റേതാണെന്ന് വരുത്തി തീര്‍ത്താണ് കുടിയൊഴിപ്പിക്കാന്‍ ശ്രമം നടത്തുന്നതെന്നാണ് ആക്ഷേപം. രാജകുമാരി സ്വദേശി രാജനന്ദകുമാര്‍, സുരേന്ദ്രനാഥ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

<strong>''നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി ഭരണം തുടരേണ്ടത് അനിവാര്യമാണ്; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി 900 കലാകാരന്‍മാര്‍</strong>''നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി ഭരണം തുടരേണ്ടത് അനിവാര്യമാണ്; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി 900 കലാകാരന്‍മാര്‍

ചിന്നക്കനാല്‍ പാപ്പാത്തിചോലയ്ക്ക് താഴ്ഭാഗത്തായി 1957 മുതല്‍ ഇവരുടെ കുടുംബ സ്വത്തായി കൈവശമുള്ള പട്ടയ ഭൂമിയാണ് നിലവില്‍ ഭൂമാഫിയാ കൈവശപ്പെടുത്തുന്നതിന് നീക്കം നടത്തുന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 336/3, 4ല്‍ പ്പെട്ട തണ്ടപ്പേര്‍ നമ്പര്‍ 3880, 2385, 272 എന്നിവയില്‍ രണ്ടേക്കര്‍ പട്ടയ സ്ഥലമാണ് ഉള്ളത്. നിലവില്‍ റവന്യൂ രേഖകളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഇവരുടെ പേരിലുമാണ് ഉള്ളത്.

Chinna canal

ഈ ഭൂമിയില്‍ 2019-20 സാമ്പത്തീക വര്‍ഷത്തില്‍ കരമടച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇവര്‍ തമിഴ്നാട്ടിലായിരുന്ന സമയത്ത് സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി ഇതുവഴി റോഡ് നിര്‍മ്മിക്കുകയുണ്ടായി. തുടര്‍ന്ന് ഇവര്‍ പരാതികള്‍ നല്‍കുകയും സ്ഥലം റീ സര്‍വ്വേ നടത്തി ഉടമസ്ഥാവകാശം ഇവര്‍ക്കാണെന്ന് റവന്യൂ അധികൃതര്‍ സാക്ഷ്യപ്പെടുത്തുകയും ചെയതു.

പിന്നീട് ഇവിടെ ഇവര്‍ ഷെഡ് നിര്‍മ്മിച്ച് കൃഷി ജോലികള്‍ ആരംഭിക്കുന്നതിനിടയിലാണ് നിലവില്‍ സ്ഥലം വനം വകുപ്പിന്റേതാണെന്ന അവകാശവാദവുമായി ചില ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നും ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ നിയമപരമായി സ്ഥലം ഒഴിയുന്നതിന് നോട്ടീസ് നല്‍കിയിട്ടില്ലന്നും പരാതികാര്‍ പറയുന്നു.

Idukki
English summary
Land mafia issue in Chinnakanal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X