ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ മലയിടിഞ്ഞു: കൊച്ചി മധുര ദേശീയപാതിയില്‍ ഗതാഗതം 15 ദിവസം മുടങ്ങും, ഒഴിവായത് വന്‍ദുരന്തം!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: കൊച്ചി- മധുര ദേശീയപാതയില്‍ ദേവികുളം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്ത് വന്‍ മലയിടിച്ചില്‍. റോഡില്‍ നിര്‍മാണം നടക്കുന്ന മേഖലയിലാണ് വന്‍ തോതില്‍ വലിയ കല്ലും മണ്ണും ഇടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടത്. രാത്രി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദേശീയ പാതയില്‍ ഏറ്റവും അപകടം നിറഞ്ഞ ഭാഗമാണ് ഇത്.

ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിക്ക് കാർ അപകടത്തിൽ ഗുരുതര പരിക്ക്: അമ്മയും ബന്ധുവും മരിച്ചു!! ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടിക്ക് കാർ അപകടത്തിൽ ഗുരുതര പരിക്ക്: അമ്മയും ബന്ധുവും മരിച്ചു!!

380കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ദേശീയപാതയുടെ ഭാഗമായി മൂന്നാര്‍ മുതല്‍ ബോഡിമെട്ടു വരെ നടന്നു വരുന്നത്. ദേവികുളം ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മണ്ണു നീക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. ഗതാഗതം 15 ദിവസം എങ്കിലും തടസപ്പെടുമെന്ന് ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

landslide-156433

അതുവരെ ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടിരിക്കുന്നതായി ദേശീയപാത ദേവികുളം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റെക്സ് ഫെലിക്സ് അറിയിച്ചു.കൂറ്റന്‍മലയുടെ ഒരു ഭാഗമാണ് വന്‍ പാറക്കെട്ടുകളോടെ ഇടിഞ്ഞു വീണത്.ദിനപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നു പോയിരുന്നത്.
Idukki
English summary
Land sliding in Kochi- Madhura National highway, trasport may disrupted for 15 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X