ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ മണ്ണിടിച്ചല്‍; വിനോദസഞ്ചാരികളെത്തിയ വാഹനത്തിന് മുകളിൽ മണ്ണിടിഞ്ഞുവീണു

Google Oneindia Malayalam News

മൂന്നാര്‍: മൂന്നാര്‍ കുണ്ടളക്ക് സമീപത്ത് മണ്ണിടിച്ചില്‍. വിനോദസഞ്ചാരികള്‍ എത്തിയ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതായി റിപ്പോര്‍ട്ട്. ഒരാള്‍ വാഹനത്തിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മഴയുളളതിനാല്‍ പ്രദേശത്ത് രക്ഷാദൗത്യം ശ്രമകരമാണ്. വിനോദ സഞ്ചാരികളുമായെത്തിയ ട്രെമ്പോ ട്രാവലറിലാണ് മണ്ണിടിഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തുണ്ടായവര്‍ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തി. എന്നാല്‍ വാഹനത്തില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.

munnar new

അതേസമയം, സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Viral video: ചേട്ടന്റെ സര്‍പ്രൈസ് സമ്മാനം; കണ്ണുനിറഞ്ഞ് കെട്ടിപ്പിടിച്ച് അനിയത്തിക്കുട്ടിയുടെ സന്തോഷംViral video: ചേട്ടന്റെ സര്‍പ്രൈസ് സമ്മാനം; കണ്ണുനിറഞ്ഞ് കെട്ടിപ്പിടിച്ച് അനിയത്തിക്കുട്ടിയുടെ സന്തോഷം

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവാഹവേദിയില്‍ വരന്റെ അതിരുകടന്ന തമാശ; മൂക്കുംകുത്തി വധു താഴേക്ക്; വൈറലായി വീഡിയോവിവാഹവേദിയില്‍ വരന്റെ അതിരുകടന്ന തമാശ; മൂക്കുംകുത്തി വധു താഴേക്ക്; വൈറലായി വീഡിയോ

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നത് എന്നാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേരള തീരങ്ങളിൽ ഇന്നും നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളിൽ തിങ്കളാഴ്ച വരെയും, ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Idukki
English summary
Landslides in Munnar;Rescue mission in the area is difficult due to rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X