ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ആര്‍ച്ച് ഡാമിലെ ലേസര്‍ഷോ പദ്ധതി അനിശ്ചിതത്വത്തില്‍! 64 കുടുംബങ്ങളെ ഒഴിപ്പിച്ചില്ല, വഴിമുട്ടി നിൽക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതി!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഹെഡല്‍ ടൂറിസത്തിന്റെ ഭാഗമായി ഇടുക്കി ആര്‍ച്ച് ഡാമില്‍ നടപ്പിലാക്കാനിരുന്ന ലേസര്‍ ഷോ പദ്ധതി അനിശ്ചിതത്വത്തില്‍.ആര്‍ച്ച്ഡാമിന്റെ അടിഭാഗം കൈയേറി താമസിക്കുന്ന 64 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കഴിയാത്തതാണ് പദ്ധതി നീണ്ടു പോകുന്നതിനുള്ള പ്രധാന തടസ്സം. 14 ഏക്കര്‍ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി അണക്കെട്ടിന്റെ അടിവശത്ത് വേണ്ടത്.

<strong>ജിന്ദ് ഉപതിരഞ്ഞെടുപ്പ്; ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി' മത്സരം, 4 പാർട്ടികളുടെ കടുത്ത പോരാട്ടം</strong>ജിന്ദ് ഉപതിരഞ്ഞെടുപ്പ്; ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള 'സെമി' മത്സരം, 4 പാർട്ടികളുടെ കടുത്ത പോരാട്ടം

ജില്ലാഭരണകൂടവും വൈദ്യുതിവകുപ്പും ഒരുമിച്ച് കൈയേറ്റക്കാരെ ഒഴിപ്പിക്കുവാന്‍ തീരുമാനം എടുത്തിരുന്നതെങ്കിലും പിന്നീട് ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. അഞ്ഞൂറ് അടി ഉയരവും നാനൂറ് അടി വീതിയുമുള്ള അണക്കെട്ടിന്റെ വെള്ളയടിച്ച ചുമരില്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണ് പദ്ധതിയിലൂടെ പ്രധാനമായി ഉദേശിച്ചിരുന്നത്.

Idukki Dam

ഇത് കൂടാതെ ആര്‍ച്ച്ഡാമിന് മുന്‍വശത്തായി ആയിരം പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ സംവിധാനവും രണ്ടേക്കര്‍ വിസ്തൃതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള ഗ്ലാസ് അക്വേറിയം, അണക്കെട്ടിന്റെ അടിഭാഗത്തെത്തുന്ന സഞ്ചാരികളെ കേബിള്‍കാര്‍ വഴി കുറവന്‍ മലയിലെ വൈശാലി ഗുഹയില്‍ എത്തിക്കുക തുടങ്ങിയവയായിരുന്നു പദ്ധതി. വൈശാലി ഗുഹയിലും അക്വേറിയം സ്ഥാപിക്കുവാന്‍ ഇതോടെപ്പം പദ്ധതിയിട്ടിരുന്നു. പദ്ധതി പൂര്‍ത്തിയാകുമായിരുന്നെങ്കില്‍ ജില്ലയുടെ ടൂറിസം സാധ്യകളെ കൂടതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാകുമായിരുന്നു.

Idukki
English summary
Laser show project in Idukki dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X