ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ് സീറ്റുകള്‍ പിടിച്ചെടുക്കും, 10 ലേറെ സീറ്റുകള്‍ ഉറപ്പ്; ഇടുക്കിയില്‍ അട്ടമറി ഉറപ്പെന്ന് ഇടത്

Google Oneindia Malayalam News

തൊടുപുഴ: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം വിഭാഗം യുഡിഎഫ് വിട്ട് എത്തിയതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് സിപിഎമ്മും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നത്. യുഡിഎഫ് കോട്ടയായ കോട്ടയം പിടിച്ചെടുക്കുക എന്നതാണ് ഇടതുമുന്നണി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ജില്ലാപഞ്ചായത്തും പാലാ നഗരസഭയും നിരവധി പഞ്ചായത്തുകളും ഇത്തവണ ഇടതുപക്ഷത്തേക്ക് മറിയുമെന്നാണ് പ്രതീക്ഷ. കോട്ടയം കഴിഞ്ഞാല്‍ ജോസിന്‍റെ വരവോടെ ഇടതുമുന്നണിക്ക് ഏറ്റവും പ്രതീക്ഷയുള്ളത് ഇടുക്കിയിലാണ്.

ജോസ് വന്നതോടെ

ജോസ് വന്നതോടെ

ജോസ് വന്നതോടെ ഇടുക്കി ജില്ലാപഞ്ചായത്ത് ഇത്തവണ പിടിച്ചടുക്കുമെന്നാണ് ഇടതു നേതാക്കള്‍ അവകാശപ്പെടുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം അടക്കം പൂര്‍ത്തായി പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണി. കോട്ടയത്ത് ത‍ര്‍ക്കങ്ങളെ തുട‍ര്‍ന്ന് സീറ്റ് വിഭജനത്തില്‍ ഇതുവരെ തീരുമാനം ആയില്ലെങ്കില്‍ ഇടുക്കിയില്‍ ത‍ര്‍ക്കങ്ങളൊന്നും ഇല്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത്

16 അംഗ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് സിപിഎം ഏഴ് സീറ്റിലും സിപിഐ അഞ്ച് സീറ്റിലും മത്സരിക്കും. മുന്നണിയിലേക്ക് പുതുതായ വന്ന കേരള കോണ്‍ഗ്രസ് എമ്മിന് നാല് സീറ്റുകളാണ് കിട്ടിയത്. പാര്‍ട്ടിയുടെ സ്വാധീന മേഖലയായായ രിക്കാശേരി, മൂലമറ്റം, കരിമണ്ണൂർ, വണ്ടൻമേട് ഡിവിഷനുകളാണ് കേരള കോൺഗ്രസിനു (എം) വിട്ടു നൽകിയിരിക്കുന്നത്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം


സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മൂലമറ്റം ഡിവിഷനിൽ കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ടാണ് മത്സരിക്കുന്നത്. വണ്ടൻമേട്ടിൽ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം രാരിച്ചൻ നീറണാകുന്നേലും, വനിതാ സംവരണമായ മുരിക്കാശേരിയിൽ വനിത കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സെലിൻ കുഴിഞ്ഞാലിലിലും, കരിമണ്ണൂരിൽ റീനു ജെഫിനും മത്സരിക്കുമെന്നാണ് ധാരണ.

യുഡിഎഫ് ഭരണം

യുഡിഎഫ് ഭരണം

നിലവില്‍ 10 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ജില്ലാ പഞ്ചായത്തില്‍ ഭരണം നടത്തുന്നത്. ജോസ് കെ മാണി പക്ഷം മുന്നണി മാറിയെത്തിയതോടെ 10 ലേറെ സീറ്റുകളില്‍ ഇത്തവണ ഇടതുപക്ഷം വിജയിക്കുകയും ഭരണം പിടിച്ചെടുക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. സിപിഎമ്മിന് ലഭിച്ച സീറ്റുകളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥികളേയും ചില സീറ്റുകളില്‍ മത്സരിപ്പിച്ചേക്കും.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

യുഡിഎഫില്‍ തുടരുന്ന അസ്വാരസ്യങ്ങളും ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വ‍ര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ഇത്തവണയും തങ്ങള്‍ക്ക് വേണമെന്ന വാശിയിലാണ് പിജെ ജോസഫ്. 2015 ല്‍ കോണ്‍ഗ്രസ് 11 ഡിവിഷനിലും കേരള കോണ്‍ഗ്രസ് 5 സീറ്റിലുമായിരുന്നു മത്സരിച്ചത്. മൂലമറ്റം, കരിങ്കുന്നം, മുരിക്കാശേരി, നെടുങ്കണ്ടം, മുള്ളരിങ്ങാട് തുടങ്ങിയ വാര്‍ഡുകളാണ് ജോസഫ് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് പറയുന്നു

കോണ്‍ഗ്രസ് പറയുന്നു

ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസിനു അവർ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയാലും ബ്ലോക്ക്, മുനിസിപ്പൽ, പഞ്ചായത്ത് വാർഡുകളിൽ കഴിഞ്ഞ തവണ ജോസഫ് വിഭാഗം ജയിച്ച സീറ്റുകള്‍ മാത്രം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. തോറ്റ വാർഡുകളിൽ അതതു പ്രദേശത്തെ ജയ സാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയെ നിർത്തുകയോ സീറ്റുകൾ വച്ചു മാറുകയോ ചെയ്യണമെന്നും കോണ്‍ഗ്രസ് പറയുന്നു.

ഏകദേശ ധരണ

ഏകദേശ ധരണ

കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം മത്സരിച്ച കരിങ്കുന്നം, മൂലമറ്റം ഡിവിഷനുകളിൽ മാത്രമായിരുന്നു വിജയിച്ചത്. മുരിക്കാശേരി , നെടുങ്കണ്ടം, മുള്ളരിങ്ങാട് ഡിവിഷനുകളിൽ മത്സരിച്ച പഴയ മാണി പക്ഷ പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെടുകയും ചെയ്തു. നിലവില്‍ ജില്ലാ പഞ്ചായത്തിലേക്ക് മാത്രമാണ് ഏകദേശ സീറ്റ് ധരണ ആയിരിക്കുന്നത്.

കേരള കോൺഗ്രസിന്‍റെ ശക്തി

കേരള കോൺഗ്രസിന്‍റെ ശക്തി

തൊടുപുഴ, കട്ടപ്പന നഗരസഭകളുടെയും ഹൈറേഞ്ചിലെ പഞ്ചായത്തുകളുടെയും കാര്യത്തിൽ കോൺഗ്രസ് മുന്നോട്ടു വെച്ച ജയിച്ച സീറ്റുകള്‍ നല്‍കാമെന്ന ഫോർമുല അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെ ച‍ര്‍ച്ചകള്‍ ഇനിയും തുടരും. ജോസ് വിഭാഗം പോയതോടെ ഹൈറേഞ്ചിൽ കേരള കോൺഗ്രസിന്‍റെ ശക്തി കുറഞ്ഞെന്ന നിലപാടിലാണ് കോൺഗ്രസ്....

മറുപക്ഷത്ത്

മറുപക്ഷത്ത്

എന്നാല്‍ ഇത് തെറ്റായ അവകാശ വാദമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ത‍ര്‍ക്കം നീണ്ടു പോവുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടിക എന്ന് വരുമെന്ന് അറിയാതെ ആശങ്കയിലാണ് യുഡിഎഫ് അണികള്‍. മറുപക്ഷത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണം ആരംഭിച്ചതും യുഡിഎഫ് അണികളെ ആശങ്കയിലാക്കുന്നുണ്ട്.

Idukki
English summary
ldf leaders says they will win in the Idukki district panchayat this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X