ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 7 മണ്ഡലങ്ങള്‍ ഉറപ്പിച്ച് സിപിഎം; ഇടുക്കിയിലും ഇടതിന് മേല്‍ക്കൈ, മറുനീക്കവുമായി ജോസഫ്

Google Oneindia Malayalam News

കോട്ടയം/ഇടുക്കി: ജോസ് കെ മാണി കൂടെയുണ്ടെങ്കില്‍ നേട്ടങ്ങള്‍ ഒട്ടേറെ എന്നാണ് സിപിഎം കണക്കുകൂട്ടല്‍. വളരെ ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് സിപിഎം ജോസ് കെ മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിച്ചത്. മധ്യകേരളത്തില്‍ അടിമുടി മാറ്റം പ്രകടമാകുമെന്ന് ഇടതുപക്ഷം കരുതുന്നു.

എന്നാല്‍ പിജെ ജോസഫിന് ഇത് നിര്‍ണായക പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം പ്രകടിപ്പിക്കാന്‍ പിജെ ജോസഫ് വിഭാഗത്തിന് സാധിച്ചില്ലെങ്കില്‍ അദ്ദേഹം യുഡിഎഫിലും കേരള രാഷ്ട്രീയത്തിലും നിഷ്പ്രഭമാകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജോസ് പക്ഷത്തെ അതൃപ്തരെ തേടിയിറങ്ങിയിരിക്കുകയാണിവര്‍....

കരുത്തുകാട്ടാന്‍ ജോസഫ്

കരുത്തുകാട്ടാന്‍ ജോസഫ്

ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. ഓരോ പഞ്ചായത്തിലും ജോസ് കെ മാണിയുടെ മാറ്റത്തില്‍ അതൃപ്തിയുള്ളവരുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പലരും ജോസഫിനൊപ്പം നില്‍ക്കാന്‍ തയ്യാറായിട്ടുണ്ട് എന്നാണ് വിവരം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ജോസഫ് കരുനീക്കം ശക്തമാക്കിയിരിക്കുന്നത്.

നിലനിര്‍ത്താന്‍ സാധിച്ചാല്‍

നിലനിര്‍ത്താന്‍ സാധിച്ചാല്‍

പ്രാദേശിക നേതാക്കളെ കൂടെ നിര്‍ത്താനാണ് ജോസഫ് ശ്രമിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഒട്ടേറെ പ്രവര്‍ത്തകരെയും ലഭിക്കുമെന്ന് അദ്ദേഹം കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പഴയ സീറ്റുകളൊക്കെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിലപേശല്‍ നടത്താനാകുമെന്നും ജോസഫ് കണക്കുകൂട്ടുന്നു.

നേട്ടം കൂടുതല്‍ ഇടതുപക്ഷത്തിന്

നേട്ടം കൂടുതല്‍ ഇടതുപക്ഷത്തിന്

അതേസമയം, നേട്ടം കൂടുതല്‍ ഇടതുപക്ഷത്തിനാകും എന്നാണ് നിലവിലെ ചിത്രം. കോട്ടയം ജില്ലയിലെ നാല് മണ്ഡലങ്ങള്‍കൂടി കേരള കോണ്‍ഗ്രസിന്റെ (എം) സഹായത്തോടെ പിടിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാണ് ഏഴ് മണ്ഡലങ്ങള്‍ ജില്ലയില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും അവര്‍ കരുതുന്നു.

കളികള്‍ ഇങ്ങനെ

കളികള്‍ ഇങ്ങനെ

നാല് മണ്ഡലങ്ങള്‍ക്ക് പുറമെ, കോട്ടയം ജില്ലയിലെ 15 ഗ്രാമപഞ്ചായത്തുകലും അധികം പിടിക്കാമെന്ന് സിപിഎം കരുതുന്നു. കോട്ടയത്തെ മൊത്തം 9 നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കം, ഏറ്റുമാനൂര്‍, പാലാ എന്നിവയാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്. ജോസ് വന്നതോടെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങാനാശേരി എന്നിവ കൂടി പിടിക്കാം എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

ഇടുക്കിയിലും ഇടതുപക്ഷം

ഇടുക്കിയിലും ഇടതുപക്ഷം

ഇടുക്കി ജില്ലയിലും ഇടതിന് മേല്‍കൈ ലഭിക്കാനാണ് സാധ്യത. തൊടുപുഴ, കട്ടപ്പന നഗരസഭകള്‍ യുഡിഎഫ് ആണ് ഭരിക്കുന്നത്. ഇവിടെ ഇടതുമുന്നണിക്ക് മേല്‍കൈ ലഭിക്കാനുള്ള സാധ്യത ഇപ്പോള്‍ ഏറി. കൂടാതെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. ഇരട്ടയാര്‍, ബൈസണ്‍ വാലി, കഞ്ഞിക്കുഴി, അറക്കുളം പഞ്ചായത്തിലും ഇടതുപക്ഷമാകും വെന്നിക്കൊടി നാട്ടുക എന്ന് കരുതുന്നു.

ജോസഫ് മിടുക്ക് കാട്ടുമോ

ജോസഫ് മിടുക്ക് കാട്ടുമോ

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഭൂരിപക്ഷം നഷ്ടമാകും. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അടിയൊഴുക്കിന് സാധ്യത ഏറെയാണ്. ഇവിടെയാണ് ജോസഫിന്റെ മിടുക്ക് കാണേണ്ടിയിരിക്കുന്നത്.

സിപിഐയും എന്‍സിപിയും അയയും

സിപിഐയും എന്‍സിപിയും അയയും

ജോസിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് എല്‍ഡിഎഫ് ഉടന്‍ ചര്‍ച്ച ചെയ്യും. ജോസ് കെ മാണി മുന്നണിയിലെത്തിയാലുള്ള നേട്ടങ്ങള്‍ സിപിഎം വിശദീകരിക്കും. അതുവഴി സിപിഐ നിലപാട് മയപ്പെടുത്തുമെന്നാണ് കരുതുന്നത്. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയും അയയാനാണ് സാധ്യത. മാണി സി കാപ്പന്റെ താല്‍പ്പര്യം ഇക്കാര്യത്തില്‍ ശശീന്ദ്രന്‍ വിഭാഗത്തിനില്ലെന്ന് ബോധ്യമായിട്ടുണ്ട്.

മോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നുമോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നു

Recommended Video

cmsvideo
Khushboo sundar seeks apology for mentally disabled statement | Oneindia Malayalam

Idukki
English summary
LDF may increase seats in Idukki with Jose K Mani Supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X