ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്.. യുഡിഎഫ് സ്വതന്ത്രയും വിമതനും ഒപ്പം.. അമ്പരന്ന് യുഡിഎഫ്

Google Oneindia Malayalam News

തൊടുപുഴ; യുഡിഎഫ് ഭരണം ഉറപ്പിച്ച തൊടുപുഴ നഗരസഭയിൽ അട്ടിമറി നീക്കത്തിലൂടെ വിജയം ഉറപ്പിച്ച് എൽഡിഎഫ്.ഇരുകക്ഷികൾക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് തൊടുപുഴയിൽ പ്രതിസന്ധി ഉടലെടുത്തത്.തുടർന്ന് വിമത സ്ഥാനാർത്ഥിയുടെ പിന്തുണ ഉറപ്പാക്കി യുഡിഎഫ് ഭരണം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഇരുട്ടി വെളുക്കും മുൻപ് അട്ടിമറിയിലൂടെ ഇടതുമുന്നണി നഗരസഭ ഭരണം പിടിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

കക്ഷിനില ഇങ്ങനെ

കക്ഷിനില ഇങ്ങനെ

35 അംഗ തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8, കോണ്‍ഗ്രസ് വിമതര്‍ 2 എന്നിങ്ങനെയായിരുന്നു കക്ഷി നില.തുടർന്ന് അധികാരം പിടിക്കാനുള്ള വടംവലികൾ ഇരുമുന്നണികളും തകൃതിയാക്കി. ഇന്നലെ രാത്രി നടത്തിയ നിർണായക ചർച്ചയിലൂടെ ഒടുവിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചിരുന്നു.

വിമതയുടെ പിന്തുണ

വിമതയുടെ പിന്തുണ

വിമത നിസ സക്കീറിന്റെ പിന്തുണയായിരുന്നു യുഡിഎഫ് ഉറപ്പിച്ചത്.ഇതോടെ 14 സീറ്റുമായി നഗരസഭ പിടിക്കാനുള്ള തന്ത്രങ്ങൾക്ക് യുഡിഎഫ് കോപ്പ് കൂട്ടി. ചെയർമാൻ സ്ഥാനാർത്ഥിയായി പിജെ ജോസഫ് വിഭാഗത്തിലെ ജോസഫ് ജോണിനെ ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

യുഡിഎഫ് വിമതൻ

യുഡിഎഫ് വിമതൻ

എന്നാൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാതിരുന്ന യുഡിഎഫ് വിമതൻ സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ മുന്നണിയിൽ എത്തിച്ചതോടെയാണ് എൽഡിഎഫ് ഭരണം നേടിയെടുത്തത്.12ാം വാർഡിൽ നിന്നാണ് സജീഷ് വിജയിച്ചത്.

ജോസഫിനെതിരെ

ജോസഫിനെതിരെ

പിജെ ജോസഫുമായി തര്‍ക്കം വന്ന സീറ്റായിരുന്നു ഇത്. തുടര്‍ന്ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചായിരുന്നു സനീഷ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പിജെ ജോസഫ് ഏഴു സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും രണ്ടു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.

ചെയർമാനാക്കി

ചെയർമാനാക്കി

സനീഷിനെ ചെയർമാൻ സ്ഥാനാർത്ഥിയായി എൽഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്തു.യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച് എൽഡിഎഫ് നടത്തിയ നീക്കം നിർണ്ണായകമായി.ഇവരെ വൈസ് ചെയർമാനായും തീരുമാനിച്ചു.

പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

പുതിയ സാഹചര്യത്തിൽ യുഡിഎഫിന് 12 പേരുടെ പിന്തുണയും എൽഡിഎഫിന് 14 പേരുടെ പിന്തുണയുമാണ് ഉള്ളത്.അതേസമയം ചെയർമാൻ സ്ഥാനം പിജെ ജോസഫ് വിഭാഗത്തിന് കൊടുക്കാനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ തിരുമാനമാണ് എൽഡിഎഫ് വിജയത്തിലേക്ക് വഴിവെച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആദ്യ ടേം വേണമെന്ന്

ആദ്യ ടേം വേണമെന്ന്

കൂടുതൽ സീറ്റുകൾ നേടിയ കക്ഷിക്ക് ചെയർമാൻ സ്ഥാനം എന്നിരിക്കെ കീഴ്വഴക്കങ്ങൾ ലംഘിച്ചുള്ള യുഡിഎഫ് നേതൃനീക്കമാണ് മുന്നണിയിൽ കല്ലുകടിയായത്. ആറ് സീറ്റുള്ള മുസ്ലിംലീഗും അഞ്ച് സീറ്റും യുഡിഎഫ് വിമതന്റെ പിന്തുണയുള്ള കോൺഗ്രസും ആദ്യ ടേം ചെയർമാൻ സ്ഥാനം വേണമെന്ന നിലപാട് എടുത്തിരുന്നു.

മുട്ടുമടക്കി

മുട്ടുമടക്കി

അതേസമയം തർക്കം രൂക്ഷമായതോടെ യുഡിഎഫ് പാർലമെന്ററി യോഗം ചേർന്നു പ്രശ്ന പരിഹാരത്തിന് സാധ്യത തേടി.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ചെയർമാൻ സ്ഥാനം ലഭിച്ചില്ലേങ്കിൽ പല അട്ടിമറികളും ഉണ്ടാകുമെന്ന ജോസഫ് വിഭാഗത്തിന്റെ വെല്ലുവിളിയെ തുടർന്ന് യുഡിഎഫ് നേതൃത്വം കേരള കോൺഗ്രസിന് മുന്നിൽ മുട്ടി മടക്കി.

യുഡിഎഫ് രഹസ്യനീക്കം?

യുഡിഎഫ് രഹസ്യനീക്കം?

അതേസമയം പ്രാദേശിക നേതൃത്വം ഈ നീക്കത്തിൽ കടുത്ത എതിർപ്പിലായിരുന്നു.
തുടർന്ന് രാത്രിയോടെ തന്നെ ചില യുഡിഎഫ് നേതാക്കൾ നടത്തിയ ചർച്ചയാണ് നിലവിൽ ഭരണം എൽഡിഎഫിന്റെ കൈകളിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം; ഇടഞ്ഞ് ലീഗും കോൺഗ്രസും,തൊടുപുഴയിൽ ചരട് വലിച്ച് എൽഡിഎഫ്ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം; ഇടഞ്ഞ് ലീഗും കോൺഗ്രസും,തൊടുപുഴയിൽ ചരട് വലിച്ച് എൽഡിഎഫ്

കൊവിഡ് വാക്സിൻ; 4 സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ഡ്രൈ റൺ..വാക്സിൻ വിതരണ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്കൊവിഡ് വാക്സിൻ; 4 സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ഡ്രൈ റൺ..വാക്സിൻ വിതരണ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്

പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന്; ഒടുവിൽ അനുമതി നൽകി ഗവർണർപ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന്; ഒടുവിൽ അനുമതി നൽകി ഗവർണർ

Recommended Video

cmsvideo
why cpm choose Arya Rajendran as Trivandrum Mayor

Idukki
English summary
LDF wins thodupuzha municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X