തീവ്രവാദ സംഘടനകൾക്ക് രഹസ്യങ്ങൾ ചോർത്തി കൊടുത്തു; പോലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു
ഇടുക്കി; തീവ്രവാദ സംഘടനകൾക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ മൂന്ന് പോലീസുകാരുടെ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. മൂന്നാര്‍ സ്റ്റേഷനിലെ പോലീസുകാരുടെ ഫോണുകളാണ് ഡി വൈ എസ് പി കെ ആര്‍ മനോജ് പിടിച്ചെടുത്തത്.പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവർക്കെതിരായ ആരോപണം.

സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ
സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നൽകിയെന്ന് രഹസ്യന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് പോലീസുകാരേയും നിരീക്ഷിച്ച് വരികയായിരുന്നു. ഫോണിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പോലീസുകാർക്കെതിരായ തുടർ നടപടികൾ.












Click it and Unblock the Notifications