ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊമ്പൊടിഞ്ഞാലില്‍ പുലിയിറങ്ങിയതായി അഭ്യൂഹം... കാല്‍പാടുകള്‍ കണ്ടെത്തി; സാധ്യതകള്‍ പരിശോധിച്ചു ജനങ്ങള്‍ പരിഭ്രാന്തിയില്‍...!!!

  • By Desk
Google Oneindia Malayalam News

പണിക്കന്‍കുടി: പണിക്കന്‍കുടിക്കു സമീപം കൊമ്പൊടിഞ്ഞാലില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. കൊമ്പടിഞ്ഞാല്‍ രാമനാശന്‍പടി റോഡില്‍ കല്ലേ പുളിക്കല്‍ വിജയന്റെ പുരയിടത്തിലാണ് പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയത്. മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കുടം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

<strong>രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി</strong>രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി

ഇളകിയ മണ്ണില്‍ പതിഞ്ഞ കാല്‍പാടുകളുടെ ചിത്രം പകര്‍ത്തി വൈല്‍ഡ് ലൈഫ് വിഭാഗം വിദഗ്ദര്‍ക്ക് കൈമാറിയിട്ടുണ്ട്.അതേസമയം കാല്‍പാടുകള്‍ പുലിയുടേതാകാം എന്നുതന്നെയാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച്ച പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും കൂടുതല്‍ മേഖലകളില്‍ പരിശോധന നടത്തി. രാത്രിക്കാലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു വരികയാണ്.

Leaopard

സമീപദിവസങ്ങളിലെല്ലാം രാത്രിക്കാലങ്ങള്‍ മേഖലയില്‍ വലിയരീതയില്‍ പട്ടികള്‍ കുരക്കുന്നുണ്ടായിരുന്നെന്നും കാല്‍പാടുകള്‍ കണ്ടെതില്‍ ആശങ്കയുണ്ടെന്നും പ്രദേശവാസിയായ എബിന്‍ പറയുന്നു.കൊമ്പടിഞ്ഞാല്‍ പണിക്കന്‍കുടി മേഖലകളില്‍ മതികെട്ടാന്‍ചോല വനമേഖലയില്‍ നിന്നും മുന്‍പ് കാട്ടുപോത്തുകള്‍ എത്തിയിട്ടുണ്ട്. ഇതേ പാതയിലൂടെ പുലി എത്താനുള്ള സാധ്യത സംബന്ധിച്ചും അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.

Idukki
English summary
Leopard in Kombodinjal at Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X