ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ കുട്ടിയുടെ സ്മരണാര്‍ത്ഥം വായനശാല ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ധനത്തില്‍ ദിവസങ്ങളോളം കണ്ണീരണിഞ്ഞ വേദനയുടെ ദിനങ്ങള്‍ അനുഭവിച്ച തൊടുപുഴയിലെ കുരുന്നു ബാല്യത്തിന്റെ ഓര്‍മകളെ നിലനിര്‍ത്തി തൊടുപുഴയില്‍ ഒരു ലൈബ്രറി ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വളര്‍ത്തുന്നതിനും അറിവിന്റെ ഓരോ ചുവടിലും അക്ഷരങ്ങളെ സ്‌നേഹിക്കാനും മനസിലാക്കാനും സാധിക്കുന്ന രീതിയില്‍ കുട്ടികള്‍ വളരേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിലാണ് ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുമാരമംഗലം ഗവ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ഒരു ലൈബ്രറി ഒരുക്കിയത്.

രാജി വയ്ക്കണമെങ്കിൽ രാഹുൽഗാന്ധിക്ക് മുമ്പിൽ കടമ്പകൾ ഏറെ; വലിയ വിലനൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്രാജി വയ്ക്കണമെങ്കിൽ രാഹുൽഗാന്ധിക്ക് മുമ്പിൽ കടമ്പകൾ ഏറെ; വലിയ വിലനൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്

library-1559975744.

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തു. ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം സെക്രട്ടറി സനല്‍ ചക്രപാണി കുമാരമംലം ഗ്രാമപഞ്ചായത്തംഗം കെ.ജി സിന്ധുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാത കഥ, കവിത എന്നിവയുള്‍പ്പെടെ 250ഓളം ബാലസാഹിത്യ പുസ്തകങ്ങള്‍ സഹിതം 20,000 രൂപയുടെ പുസ്തകങ്ങളാണ് വായനശാലയില്‍ ഒരുക്കിയിട്ടുള്ളത്.വായനയുടെ സുന്ദര ലോകത്തേക്ക്് വിദ്യാര്‍ത്ഥിളെ എത്തിക്കുന്നതിന്് സ്‌കൂളിലെ അധ്യാപകരും നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്.

Idukki
English summary
Library in Thodupuzha in the memmory of boy killed by mother's friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X