• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടുക്കിയില്‍ മൂന്നിടത്ത് ഭവന സമുച്ചയം; കട്ടപ്പന, കാഞ്ചിയാര്‍, വാത്തിക്കുടി എന്നിവിടങ്ങളില്‍

ഇടുക്കി: അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ലൈഫ് ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 29 ലൈഫ് സമുച്ചയങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ കട്ടപ്പന, കാഞ്ചിയാര്‍, വാത്തിക്കുടി എന്നിവിടങ്ങളിലാണ് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങിന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഓണ്‍ലൈനായി ആശംസകളര്‍പ്പിച്ചു.

കട്ടപ്പന നഗരസഭയിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. വെള്ളയാംകുടിയില്‍ നഗരസഭയുടെ കൈവശമുള്ള 50 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഭവന സമുച്ചയമാണ് നിര്‍മിക്കുന്നത്. അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വെള്ളയാംകുടിയിലെ സമുച്ചയത്തില്‍ താമസം ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ പുളിയന്‍മലയില്‍ നഗരസഭയുടെ കൈവശമുള്ള ഒരേക്കര്‍ കൂടി ഭവനസമുച്ചയ നിര്‍മ്മാണത്തിന് വിട്ടുകൊടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം സ്വന്തമായുള്ള 1019 കുടുംബങ്ങള്‍ക്ക് നഗരസഭയില്‍ നിന്നും ഇതിനകം വീട് നല്കിയിട്ടുണ്ട്. ഇതിനായി 20.5 കോടി രൂപ നഗരസഭ ചെലവഴിച്ചു. അത്രയും തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നല്കിയിട്ടുണ്ട്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനും ഉള്ള കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഭവന സമുച്ചയം.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

കാഞ്ചിയാര്‍ പഞ്ചായത്തിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വെങ്ങാലൂര്‍ക്കടയിലുള്ള സ്ഥലത്താണ് ഭവന സമുച്ചയം ഉയരുക.7.023 കോടി രൂപ നിര്‍മ്മാണ ജോലികള്‍ക്കായി വിനിയോഗിക്കും. കാഞ്ചിയാര്‍ പള്ളിക്കവല വനിതാ സാംസ്‌ക്കാരിക നിലയത്തില്‍ പ്രാദേശിക തിരി തെളിക്കല്‍ ചടങ്ങും ശിലാഫലക അനാഛാദന ചടങ്ങും നടന്നു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശേരി ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ സംഘടിപ്പിച്ച പ്രാദേശിക യോഗത്തില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ സജീവ്, കെ.പി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉന്‍മേഷ് കെ ജോസ്, ഷാജി തോമസ്, ഷൈനി തോമസ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ.എ അലി, എം.കെ പ്രീയന്‍, തോമസ് പുളിമൂട്ടില്‍, മുരിക്കാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എന്‍ ചന്ദ്രന്‍, തോപ്രാംകുടി സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈന്‍ തോമസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Idukki

English summary
Life Mission House projects inaugurated three places in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X