ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് മിഷന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി, അടിമാലി മോഡല്‍ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും!!!

  • By Desk
Google Oneindia Malayalam News

അടിമാലി: ഭവനരഹിതര്‍ക്കു പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് മിഷന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ്. അടിമാലി ഗ്രാമപഞ്ചായത്തില്‍ പദ്ധതി അവലോകനത്തിനായി ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതിയുടെ ഭാഗമായി പണി ആരംഭിച്ചതും പാതിവഴിയില്‍ നിലച്ചതുമായ വീടുകളുടെ പൂര്‍ത്തികരണം നടത്തി. അമ്പതിനായിരത്തോളം വീടുകള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചു.

ബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വിബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വി

ഭൂമിയുള്ള ഭവനരഹിതരായവര്‍ക്ക് വീടു നല്‍കുന്ന രണ്ടാഘട്ടത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മൂന്നാഘട്ടത്തില്‍ ഭൂമിയും വീടും ഇല്ലാത്തവര്‍ക്കും ലൈഫ് പദ്ധതിയിലൂടെ പാര്‍പ്പിടം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതി മാതൃകാപരമായ നടപ്പിലാക്കിയ അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവിലാണ് സംസ്ഥാനത്തെ ആദ്യ ഫ്‌ളാറ്റ് സമുച്ചയം ഒരുങ്ങിയിട്ടുള്ളത്.

lifemissionschemeadimali-15

സംസ്ഥാനതലത്തില്‍തന്നെ അടിമാലി മോഡല്‍ പരീക്ഷിച്ച് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ലൈഫ് മിഷന്‍ സിഇഒ പറഞ്ഞു.നിലവിലെ താമസക്കാര്‍ക്കായി തൊഴില്‍ നൈപുണ്യ പരിശീലന പരിപാടി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.കുടുംബശ്രീയുടെ സേവനം ഉള്‍പ്പെടുത്തി തൊഴില്‍ മേഖലയുടെ സാധ്യതകള്‍ പരിശോധിക്കും.വിവിധ വകുപ്പുകള്‍,സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, സാമൂഹ്യപരമായ ജീവിത രീതികളിലേക്ക് പദ്ധതിയുടെ ഗുണഭോക്താക്കളെ എത്തിക്കും.ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണത്തിനായി ശുചിത്വമിഷന്റെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പിലാക്കും.ആരോഗ്യ പരിപാലനത്തിന് 24 മണിക്കൂറും നേഴ്‌സുമാരുടെ സേവനം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.

നിലവില്‍ 150 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 217 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 24.5 കോടി രൂപയാണ് മുതല്‍ മുടക്കിയത്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ മെയ് 25നുള്ളില്‍ ഫ്‌ളാറ്റുകള്‍ കൈമാറും.

Idukki
English summary
Life mission scheme: Adimali extends to state level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X