Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ നേരിയ ഭൂചലനം; കോട്ടയത്തും ഭൂചലനം ഉണ്ടായെന്ന് നാട്ടുകാര്‍

ഇടുക്കി: ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം. ഇടുക്കി, ആലടി എന്നീ മേഖലകളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രഭവ കേന്ദ്രം കോട്ടയമാണെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ഇബിയുടെ സീസ്‌മോ ഗ്രാമില്‍ 1.2 ആണ് തീവ്രത രേഖപ്പെടുത്തിയത്.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

kerala

കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ട് ഭൂചലനം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഭൂമിക്കടിയില്‍ നിന്ന് ചെറിയ മുഴക്കം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2 മുതല്‍ മൂന്ന് സെക്കന്റ് വരെ വിറയല്‍ ഉണ്ടായെന്നും പറയപ്പെടുന്നു.

അതേസമയം, ഭൂചലനം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കളക്ടര്‍ എം അഞ്ജന പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ ഉപകരണങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റ് ഏജന്‍സികള്‍ക്കും ഭൂചലനം സംബന്ധിച്ച് അറിവില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+