ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇന്ത്യക്ക് മാത്യക: മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇന്ത്യക്ക് മാത്യകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ ടി ജലീല്‍. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ഐ എസ് ഒ അംഗീകാര പ്രഖ്യാപനവും ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കികയായിരുന്നു മന്ത്രി. ഇന്ത്യയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റവും മിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്.

kt jaleel

ഇനിയുള്ള രണ്ടു വര്‍ഷങ്ങള്‍ കൂടി പിന്നിടുമ്പോള്‍ ഹൈടെക് ഓഫീസുകള്‍, ഓണ്‍ലൈന്‍ സംവിധാനം എന്നിവ ഉപയോഗിച്ച് ഇതിലും മികച്ച രീതിയില്‍ കേരത്തിലെ തദ്ദേശ സ്ഥാപനങ്ങളെ എത്തിക്കും. വരും വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ തദ്ദേശ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ഏറ്റവും സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ആദരിക്കും. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിനെ മികവിന്റെ എത്തിച്ച ഭരണ സമിതി അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ അധ്യക്ഷയായിരുന്നു. നവീകരിച്ച ഫ്രണ്ട് ഓഫീസ്, ഐ എസ് ഒ പ്രഖ്യാപനം ലൈഫ് പദ്ധതി താക്കോല്‍ദാനം കുടുംബശ്രീ ജെന്‍ഡര്‍ ഡെസ്‌ക് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

Idukki
English summary
local administration in kerala is a model said by kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X