Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ അക്കൗണ്ട് തുറന്ന് ആം ആദ്മി; കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

തൊടുപുഴ: കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചു. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ബീന കുര്യനിലൂടെ ആണ് ആം ആദ്മി അക്കൗണ്ട് തുറന്നത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്. നാല് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആം ആദ്മി പാര്‍ട്ടിയുടെ ജയം. ബീന കുര്യന് 202 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിന്റെ സോണിയ ജോസ് 198 വോട്ട് നേടി. അതേസമയം എല്‍ ഡി എഫിന്റെ സതി ശിശുപാലന് 27 വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളൂ. അതേസമയം കേരളത്തില്‍ അക്കൗണ്ട് തുറന്നതില്‍ ബീന കുര്യനെ എ എ പി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭിനന്ദിച്ചു.

aam aadmi party

ബീന കുര്യന്റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്തെ എ എ പി വിപ്ലവത്തിന്റെ ആരംഭമാണിത് എന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം അഭിപ്രായപ്പെട്ടു. അതേസമയം ഇന്ന് ഫലം പുറത്തുവന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് മേല്‍ക്കൈ നേടി. 33 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇതില്‍ യു ഡി എഫ് 17 സീറ്റില്‍ വിജയിച്ചു. എല്‍ ഡി എഫ് 10 സീറ്റിലും എന്‍ ഡി എ നാല് സീറ്റിലും ജയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റും എസ് ഡി പി ഐക്ക് ഒരു സീറ്റും ലഭിച്ചു. കഴിഞ്ഞ തവണ ആറ് സീറ്റുകളുണ്ടായിരുന്ന ബി ജെ പി ഇത്തവണ നാല് സീറ്റിലൊതുങ്ങി. കഴിഞ്ഞ തവണ എസ് ഡി പി ഐയ്ക്ക് രണ്ട് സീറ്റാണ് ലഭിച്ചിരുന്നത്. അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നിടത്ത് യു ഡി എഫും ഒരിടത്ത് എല്‍ ഡി എഫും ഒരിടത്ത് ബി ജെ പിയും ആണ് വിജയിച്ചത്.

ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയം എല്‍ ഡി എഫിനൊപ്പമാണ്. അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+