ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടിനു മുന്നില്‍ പൈങ്കനെ തോല്‍പ്പിക്കാനാവില്ല മക്കളെ... ഇടുക്കിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു, 107-ാം വയസില്‍ താരമായി പൈങ്കന്‍!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പില്‍ താരമായത് പക്ഷേ തൊടുപുഴ സ്വദേശി പൈങ്കനാണ്. 107-ാം വയസിലും സമ്മതിദാനവകാശം വിനിയോഗിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം വോട്ടിനായി എത്തിയത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഏറ്റവും മുതിര്‍ന്ന ഈ വോട്ടര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

<strong>കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍കമ്മിറ്റി; സംഭവം മധ്യവയസ്‌ക്കയുടെ മൃതദേഹം അടക്കാന്‍ ചെയ്യാനിരിക്കെ, സമവായനീക്കം പാളി, അടക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ തടയും!</strong>കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍കമ്മിറ്റി; സംഭവം മധ്യവയസ്‌ക്കയുടെ മൃതദേഹം അടക്കാന്‍ ചെയ്യാനിരിക്കെ, സമവായനീക്കം പാളി, അടക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ തടയും!

മണക്കാട് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് പൈങ്കന്‍ ആധാര്‍ കാര്‍ഡുമായി വോട്ട് രേഖപ്പെടുത്തുവാനായി എത്തിയത്. 1912 ലാണ് പൈങ്കന്റെ ജനനം. തൊടുപുഴ കുന്നത്തുപ്പാറ കാര്‍ത്തിക ഭവനില്‍ പൈങ്കനു കൃഷി ആയിരുന്നു തൊഴില്‍. ഭാര്യ തേനങ്കിളി 25 വര്‍ഷം മുന്നേ മരണമടഞ്ഞു. ശേഷം 6 മക്കളില്‍ ഇളയ മകന്‍ സുധന്റെ കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നത്.

Painkan

സമ്മതിദാനവകാശം വിനയോഗിച്ച സന്തോഷം മാധ്യമങ്ങളോട് പങ്കുവെച്ചാണ് .ജില്ലയിലെ രണ്ട് ബ്ളോക്ക് ഡിവിഷനുകള്‍, രണ്ട് പഞ്ചായത്ത് വാര്‍ഡുകള്‍, ഒരു മുനിസിപ്പല്‍ വാര്‍ഡ് എന്നിവിടങ്ങളിലേക്കും തൊടുപുഴ ബ്ലോക്ക് മണക്കാട് ഡിവിഷന്‍, ദേവികുളം ബ്ളോക്ക് കാന്തല്ലൂര്‍ ഡിവിഷന്‍, തൊടുപുഴ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്, മാങ്കുളം ആനക്കുളം നോര്‍ത്ത് വാര്‍ഡ്, ഉപ്പുതറ കാപ്പിപ്പതാല്‍ വാര്‍ഡ് എന്നിവിടങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

Idukki
English summary
Local body by elections in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X