ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി മുക്കുടി ചെക്ക്ഡാം കരകവിഞ്ഞു: കാലങ്ങള്‍ക്ക് ശേഷം കത്തുങ്കല്‍ വെള്ളച്ചാട്ടം സജീവമായി

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കിയിലെ പ്രധാന നദിയായ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുക്കുടി ചെക്ക് ഡാം കവിഞ്ഞൊഴുകി. പന്നിയാറിന്റെതന്നെ ഭാഗമായ കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടില്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചെങ്കിലും ഉല്‍പ്പാദനത്തെക്കാള്‍ കൂടുതല്‍ വെളളം ഒഴുകിയെത്തിയതാണ് ഇക്കുറി ചെക്ക് ഡാം കരകവിയാന്‍ കാരണം. ചെക്ക് ഡാം കരകവിഞ്ഞ് ഒഴുകി തുടങ്ങിയതോടെ കാലങ്ങള്‍ക്ക് ശേഷം പന്നിയാര്‍ പുഴയുടെ ഭാഗമായ കുത്തുങ്കല്‍ വെള്ളച്ചാട്ടവും സജീവമായി.

വിനോദ സഞ്ചാരമേഖലക്ക് പുതിയ സാധ്യതകള്‍ തുറന്നു നല്‍കുന്ന ഹൈറേഞ്ചിലെ പ്രധാന വെള്ള ചാട്ടങ്ങളിലൊന്നാണ് കുത്തുങ്കല്‍. മുന്‍ വര്‍ഷങ്ങളില്‍ മഴക്കുറവായതിനാല്‍ ഇവിടെത്തെ വെള്ളച്ചാട്ടവും നിലച്ചിരുന്നു. ചെറുകിട വൈദ്യുതി നിലയംകൂടി ഇവിടെ സ്ഥാപിച്ചതോടെ വെള്ളച്ചാട്ടം അപ്രതിക്ഷമാകുകയായിരുന്നു. കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പന്നിയാര്‍ പുഴയില്‍ മുക്കുടി സിറ്റിക്ക് സമീപം ഡാം നിര്‍മ്മിച്ചത്. ഷട്ടറുകള്‍ ഇല്ലാതെ നിര്‍മ്മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിന്റെ ഭാഗമായി നിലവില്‍ വെള്ളം കൊണ്ടു പോകുന്നുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെയാണ് ചെക്ക്ഡാം നിറഞ്ഞൊഴുകിയത്.

kuthungal-

ഡാം കവിഞ്ഞൊഴുകിയതോടെ നീരാഴുക്ക് നിലച്ചിരുന്ന കുഞ്ഞുങ്കല്‍ വെള്ളച്ചാട്ടവും സജീവമാകുകയായിരുന്നു. പ്രദേശത്തെ ഏറ്റവും മനോഹരമായിരുന്ന വെള്ളച്ചാട്ടമാണ് ഇത്. ഇതിന് ശേഷം കാലവര്‍ഷ മഴയില്‍ ഡാം നിറഞ്ഞൊഴുക്കുമ്പോള്‍ മാത്രമാണ് വീണ്ടും വെള്ളച്ചാട്ടം ജല സമൃദ്ധമാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലൊക്കെതന്നെയും ഇത്തരത്തില്‍ ശക്തമായ ഒരു നീരൊഴുക്ക് ഇവിടെ ഇണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. വെള്ളച്ചാട്ടം സജീവമായതോടെ മഴയും കാറ്റും വക വയ്ക്കാതെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കുത്തുങ്കലിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോചനപ്പെടുത്തണമെന്ന ആവശ്യവും പ്രദേശവാസികള്‍ മുന്നോട്ട് വെക്കുന്നു.

Idukki
English summary
Local news idukki- Mookkudi dam overflowing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X