Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണ്‍ ലംഘനം: ഇടുക്കിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1660 കേസുകള്‍

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണിനോടനുബന്ധിച്ച് മെയ് 8 മുതല്‍ മെയ് 21 വരെ നടത്തിയ പരിശോധനകളില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 1660 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 72 പേര്‍ക്കെതിരെ ക്വാറന്റെയ്ന്‍ ലംഘനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10112 പെറ്റി കേസുകള്‍ കൈക്കൊണ്ടു. 29626 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചു. 203 വാഹനങ്ങള്‍ പിടിച്ചെടുത്തു.

p

ഇടുക്കി ജില്ലയിലെ നാല് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും, ജില്ലാ അതിര്‍ത്തികളിലും കാനനപാതകളിലും പോലീസും ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി വരുന്നു. ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരും. ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള ക്വാറന്റെയ്ന്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ പോലീസ് കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9497961905ല്‍ വിളിച്ച് അിറയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം

അതേസമയം, ലോക്ക് ഡൗണില്‍ ചെറിയ ഇളവുകള്‍ അനുവദിച്ചതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഇതനുസരിച്ച് ജില്ലയിലെ വസ്ത്രവ്യാപാര, ജ്വല്ലറി കടകള്‍ക്കു വളരെ പരിമിതമായ ജീവനക്കാരെ വച്ച് ദിവസം ഒരു മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ നേരിട്ടു വില്പന പാടില്ല. ഹോം ഡെലിവറി, ഓണ്‍ലൈന്‍ ഡെലിവറി മാത്രമെ പാടുള്ളൂ. കല്യാണ പാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കടയില്‍ ചിലവഴിക്കാന്‍ അനുവാദമുണ്ട്. ജില്ലയില്‍ 1111 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.20 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1500 പേര്‍ കോവിഡ് രോഗമുക്തി നേടി.

പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+