Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക് ഡൗണ്‍ ലംഘനം: ഇടുക്കിയില്‍ 2773 കേസ് രജിസ്റ്റര്‍ ചെയ്തു

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണിനോടനുബന്ധിച്ച് മെയ് 8 മുതല്‍ ഇന്ന് വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 2773 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 104 പേര്‍ക്കെതിരെ ക്വാറന്റയ്ന്‍ ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16301 പെറ്റി കേസുകള്‍ കൈക്കൊണ്ടു. 41832 ആളുകളെ താക്കീത് ചെയ്തു വിട്ടയച്ചു. 580 വാഹനങ്ങള്‍ പിടിച്ചെടുത്തു.

r

ഇടുക്കി ജില്ലയിലെ നാല് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളിലും, ജില്ലാ അതിര്‍ത്തികളിലും കാനനപാതകളിലും പോലീസും ഇതര വകുപ്പുകളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി വരുന്നു. ലോക്ഡൗണ്‍ അവസാനിക്കുന്നത് വരെ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും തുടരും. ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള ക്വാറന്റെയ്ന്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ പോലീസ് കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ 9497961905 ല്‍ വിളിച്ച് അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

ഇടുക്കി ജില്ലയില്‍ 41 വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. ഇപ്പോള്‍ 30000 ഡോസ് വാക്‌സിന്‍ എത്തിയിട്ടുണ്ട്. 18 വയസു മുതല്‍ 45 വയസില്‍ താഴെയുള്ളവര്‍ക്കു വരെയാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെങ്കിലും രജിസ്‌ട്രേഷന്‍ കുറവാണ്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തി മേല്‍പ്പറഞ്ഞ 41 വിഭാഗങ്ങളിലെ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ ഉടന്‍ തന്നെ അത് ചെയ്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+