സ്വന്തമായി വാഹനമില്ല, സ്വര്‍ണാഭരണം ഇത്ര...; ഡീന്‍ കുര്യാക്കോസിന്റെ ആസ്തി കേട്ടോ?
ഇടുക്കിയില്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ഹാട്രിക് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. എല്‍ ഡി എഫിനായി ജോയ്‌സ് ജോര്‍ജും യു ഡി എഫിനായി ഡീന്‍ കുര്യാക്കോസുമാണ് മത്സരിക്കുന്നത്. 2014 ല്‍ വിജയം ജോയ്‌സ് ഡജോര്‍ജിനൊപ്പമായിരുന്നു എങ്കില്‍ 2019 ല്‍ ഡീന്‍ കുര്യാക്കോസായിരുന്നു വിജയക്കൊടി നാട്ടിയത്. ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുസ്ഥാനാര്‍ത്ഥികളും സ്വപ്‌നം കാണുന്നില്ല.
മണ്ഡലം തിരിച്ചുപിടിക്കാന്‍ ജോയ്‌സ് ജോര്‍ജും നിലനിര്‍ത്താന്‍ ഡീന്‍ കുര്യാക്കോസും ഇറങ്ങുമ്പോള്‍ പോരാട്ടം തീ പാറും എന്നുറപ്പാണ്. എറണാകുളം ജില്ലയിലെ ഐക്കരനാട് താലൂക്കിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എ എം കുര്യാക്കോസിന്റെയും റോസമ്മയുടേയും മകനായി 1981 ജൂണ്‍ 27 നാണ് ഡീന്‍ കുര്യാക്കോസിന്റെ ജനനം. കെ എസ് യുവിലൂടെയാണ് ഡീന്‍ കുര്യാക്കോസ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്.

1998-ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ എസ് യുവിന്റെ യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ ചുമതലകളില്‍ എത്തിയത്. 2004 മുതല്‍ 2007 വരെ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 2007 മുതല്‍ 2009 വരെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലും 2009-2010 വര്‍ഷങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും ഡീന്‍ കുര്യാക്കോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
2010 മുതല്‍ 2013 വരെ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക്‌സഭാ മണ്ഡലം പ്രസിഡന്ററായിരുന്നു. അതിന് ശേഷം 2020 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 2019 ല്‍ 1.70 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന്‍ കുര്യാക്കോസ് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് ഒരു കോടിയിലേറെ രൂപയുടെ ആസ്തിയാണ് ഡീന്‍ കുര്യാക്കോസിന് ഉള്ളത്.
1,33,95,011 കോടി രൂപയുടെ ആസ്തിയും ഒരു കോടി രൂപയുടെ ബാധ്യതയും തനിക്ക് ഉണ്ട് എന്നാണ് ഡീന്‍ കുര്യാക്കോസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റേയും ഭാര്യയുടേയും പേരിലായി ആറ് ബാങ്കുകളിലായി 144259 രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരുടേയും പേരിലായി 11 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഉണ്ട്.
അതേസമയം സ്വന്തമായി വാഹനങ്ങളൊന്നുമില്ല എന്നാണ് അഞ്ച് വര്‍ഷം മുന്‍പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. അഭിഭാഷകന്‍ കൂടിയായ ഡീനിന് ഈ നിലയിലാണ് വരുമാനമുള്ളത്. ഇതിന് പുറമെ എം പി ശമ്പളവും കഴിഞ്ഞ അഞ്ച് വര്‍ഷമായി ലഭിക്കുന്നുണ്ട്. ഡീന്‍ കുര്യാക്കോസിന്റെ ഭാര്യ ആയുര്‍വേദ ഡോക്ടറാണ്.












Click it and Unblock the Notifications