'സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കില്ല', ബിജെപിയിലേക്കോ..? രാജേന്ദ്രന്റെ മറുപടി
മൂന്നാര്‍: ബി ജെ പിയില്‍ പോകും എന്ന വാര്‍ത്തകള്‍ വീണ്ടും തള്ളി ദേവികുളം മുന്‍ എം എല്‍ എയും സി പി എം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍. സി പി എം മെമ്പര്‍ഷിപ്പ് പുതുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മെമ്പര്‍ഷിപ്പ് പുതുക്കില്ല എന്നതിന് അര്‍ത്ഥം ബി ജെ പിയില്‍ പോകും എന്നല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ചു. തന്നെ ചതിച്ചവര്‍ക്കൊപ്പം തുടരാനാകില്ല എന്നതിനാലാണ് അംഗത്വം പുതുക്കാത്തത് എന്ന് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സി പി എം നേതാക്കളെത്തി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ താന്‍ അനുഭവിച്ച മാനസിക വിഷമത്തിന്റെ ഭാഗമായാണ് മെമ്പര്‍ഷിപ്പ് പുതുക്കേണ്ട് എന്ന് തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 'ചതി ചെയ്തവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല. അതാണ് മെമ്പര്‍ഷിപ്പ് പുതുക്കാത്തത്'', രാജേന്ദ്രന്‍ പറഞ്ഞു. സി പി എമ്മില്‍ താന്‍ തുടരരുതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വ.ശശി ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥത്ഥിയായിരുന്ന എരാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് മൂന്ന് തവണ എം എല്‍ എയായിരുന്ന രാജേന്ദ്രനെ സി പി എം സസ്‌പെന്‍ഡ് ചെയ്തത്. 2023 ജനുവരിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു. എന്നാല് ചില നേതാക്കളുമായുള്ള ഭിന്നത കാരണം രാജേന്ദ്രന്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല.
ഇതിനിടെയാണ് ബി ജെ പി രാജേന്ദ്രന് വേണ്ടി ചരടുവലി നടത്തിയത്. ബി ജെ പിയുടെ ചെന്നൈയില്‍ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളുമാണ് രാജേന്ദ്രനെ ഇക്കാനഗറിലെ വീട്ടില്‍ വന്നു കണ്ടു ചര്‍ച്ച നടത്തത്. ഇതിനു ശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചു. മൂന്നാറിലെ തോട്ടം മേഖലയില്‍ രാജേന്ദ്രന് സ്വാധീനമുണ്ട്. ഇത് ലക്ഷ്യമിട്ടാണ് ബി ജെ പി ഇറങ്ങിയത്.
ഇതോടെ സി പി എമ്മും രാജേന്ദ്രന് വേണ്ടി രംഗത്തെത്തി. കഴിഞ്ഞ ജനുവരി 24 ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്‍ നേരിട്ടെത്തി രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 9 ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും രാജേന്ദ്രനുമായി സംസാരിച്ചു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബി ജെ പിയില്‍ എത്തിയത്. ഇതിന് പിന്നാലെ രാജേന്ദ്രനും ബി ജെ പിയില്‍ എത്തും എന്ന വാര്‍ത്ത പരക്കുകയായിരുന്നു.












Click it and Unblock the Notifications