Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാട്രിക്ക് പോരില്‍ ഡീന്‍ ഉറപ്പിച്ചോ..? അതോ ജോയ്‌സ് കയറിവരുമോ? സഭാ പിന്തുണ നിര്‍ണായകമാകും

ഇടുക്കി: സ്ഥാനാര്‍ത്ഥികളുടെ ഹാട്രിക് പോരാട്ടം കൊണ്ട് ശ്രദ്ധ നേടിയ മണ്ഡലമാണ് ഇടുക്കി. എല്‍ ഡി എഫിനായി മുന്‍ എം പി ജോയ്‌സ് ജോര്‍ജും യു ഡി എഫിനായി സിറ്റിംഗ് എം പി ഡീന്‍ കുര്യാക്കോസുമാണ് ജനവിധി തേടുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി സംഗീത വിശ്വനാഥന്‍ കൂടി എത്തിയതോടെ മൂന്ന് കക്ഷികളുടേയും സ്ഥാനാര്‍ത്ഥികള്‍ അഭിഭാഷകരാണ് എന്ന സവിശേഷതയും ഇടുക്കി മണ്ഡലത്തിന് കൈവന്നു.

എന്നാല്‍ ഈ സവിശേഷതകള്‍ക്കെല്ലാം അപ്പുറം ഇടുക്കി ജനത മറ്റന്നാള്‍ വിധിയെഴുതാന്‍ പോകുകയാണ്. ജോയ്‌സ് ജോര്‍ജ് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച് അട്ടിമറി വിജയം നേടുകയായിരുന്നു. 1980 ല്‍ എം എം ലോറന്‍സ് ജയിച്ചതിന് ശേഷം ജോയ്‌സിലൂടെയാണ് ഇടുക്കി എല്‍ ഡി എഫ് പിടിച്ചത്. അന്ന് ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിച്ചാണ് ജോയ്‌സ് ജോര്‍ജ് വിജയം രുചിച്ചത്.

2024 LOKSABHA ELECTION

എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗത്തില്‍ ഇടുക്കി എല്‍ ഡി എഫിനും ജോയ്‌സ് ജോര്‍ജിനും നഷ്ടമായി. ഇത്തവണയും ജോയ്‌സിനെ തന്നെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ ഡി എഫ് നിയോഗിച്ചത്. കഴിഞ്ഞ തവണത്തേതിന് വിരുദ്ധമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജോയ്‌സ് ജോര്‍ജ് മത്സരിക്കുന്നത്.

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമരകാലത്തെ ഊര്‍ജമാണ് 2014 ല്‍ ജോയ്‌സിനെ സഹായിച്ചത്. ഈ തിരഞ്ഞെടുപ്പിലും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയം സജീവമാണ്. എം പിയായിരുന്ന കാലത്തെ തന്റെ നേട്ടങ്ങളും ഡീന്‍ കുര്യാക്കോസിന്റെ അവഗണനയുമാണ് ജോയ്‌സ് ജോര്‍ജ് മണ്ഡലത്തില്‍ പ്രചരണമാക്കിയത്. കഴിഞ്ഞ തവണ യു ഡി എഫിനൊപ്പമായിരുന്ന കേരള കോണ്‍ഗ്രസിന്റെ പിന്തുണയിലും ജോയ്‌സ് കണ്ണുവെക്കുന്നു.

എന്നാല്‍ ഇടുക്കിയിലെ പ്രധാന പ്രശ്‌നമായ മനുഷ്യ-മൃഗ സംഘട്ടനമാണ് ഡീന്‍ കുര്യാക്കോസ് ഉന്നയിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്ന ആരോപണവും ഡീന്‍ കുര്യാക്കോസ് മണ്ഡലത്തില്‍ സജീവമായി ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം മണ്ഡലത്തില്‍ നിര്‍ണായകമായ കത്തോലിക്ക സഭയുടെ പിന്തുണ ഡീന്‍ കുര്യാക്കോസിന് അനുകൂലമായേക്കും എന്നാണ് വിലയിരുത്തല്‍.

ഇരുമുന്നണികളുടേയും അവഗണനയില്‍ നിന്ന് രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേ സാധിക്കൂ എന്ന പ്രചരണത്തിലൂന്നിയാണ് സംഗീത വിശ്വനാഥന്റെ പ്രചരണം. എന്നാല്‍ ഇത് വോട്ടാക്കി മാറ്റാനുള്ള സ്വാധീനമൊന്നും മണ്ഡലത്തില്‍ ബി ജെ പിക്കും ബി ഡി ജെ എസിനുമില്ല. അതിനാല്‍ തന്നെ മണ്ഡലത്തില്‍ എല്‍ ഡി എഫ് - യു ഡി എഫ് പോരാട്ടമാണ് എന്ന് നിസംശയം പറയാം.

കൃഷി, തോട്ടം തൊഴിലാളികള്‍, വന്യജീവി സംഘര്‍ഷം, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ എന്നിവ തന്നെയായിരിക്കും പതിവ് പോലെ ഇടുക്കി ജനത വോട്ട് ചെയ്യുമ്പോള്‍ പരിഗണിക്കുന്ന വിഷയങ്ങള്‍. ഇതുവരെയുള്ള പരസ്പര പോരില്‍ സമാസമം നില്‍ക്കുന്ന ഡീനും ജോയ്‌സും ഇത്തവണ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ച പ്രചരണ വിഷയങ്ങളും ഇത് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+