ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ഇടുക്കി; 8 സ്ഥാനാർത്ഥികൾ, 12 ലക്ഷത്തിൽ പരം വോട്ടർമാർ
പൈനാവ്: ഇടുക്കി ലോക്സഭമണ്ഡലത്തില്‍ 12,03,258 പേരാണ് 23ന് സമ്മതിദാനവകാശം വിനിയോഗിക്കുക. ഇതില്‍ 59,88,91 പുരുഷന്മാരും 60,43,64 സ്ത്രീകളും 3 ട്രാന്‍സ്ജെന്ററും ഉള്‍പ്പെടുന്നു. മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തില്‍ 89,480 പുരുഷ വോട്ടര്‍മാരും 90,250 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്സ്ജെന്റര് വോട്ടറും ഉള്‍പ്പടെ 17,97,31 വോട്ടര്‍മാരും,കോതമംഗലത്ത് 80,998 പുരുഷന്മാരും 80,826 സ്ത്രീകളും ഉള്‍പ്പെടെ 16,18,24 വോട്ടര്‍മാരും ഉടുമ്പന്‍ചോലയില്‍ 80,022 പുരുഷന്മാരും 80,978 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്ററും ഉള്‍പ്പെടെ 16,1001 വോട്ടര്‍മാരാണുള്ളത്.
ദേവികുളത്ത് 83,682 പുരുഷന്മാരും 85,133 സ്ത്രീകളും ഒരു ട്രാന്സ്ജെന്റും ഉള്‍പ്പെടെ 16,88,16 വോട്ടര്‍മാരും തൊടുപുഴയില്‍ 91,531 പുരുഷന്മാരും 92,340 സ്ത്രീകളും ഉള്‍പ്പെടെ 18,38,71 വോട്ടര്‍മാരും ഇടുക്കിയില്‍ 89,918 പുരുഷന്മാരും 91,294 സ്ത്രീകളും ഉള്‍പ്പെടെ 18,12,12 വോട്ടര്‍മാരും പീരുമേട് 82,451 പുരുഷവോട്ടര്‍മാരും 84,352 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 16,68,03 വോട്ടര്‍മാരുമാണ് ഉള്ളത്.

ശാരിരിക വിഷമതകള്‍ ഉള്ള 3,655 വോട്ടര്‍മാരാണ് ഇടുക്കി ലോക്സഭ മണ്ഡലത്തിലുള്ളത്. ഇവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഒരുക്കുന്നതിന് അഡീഷണല്‍ തഹസില്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
1,473 വോട്ടര്‍മാരുള്ള മൂവാറ്റുപുഴ കാക്കുച്ചിറ പഞ്ചായത്ത് ഡേകെയര്‍ സെന്റര്‍ പോളിംഗ് സ്റ്റഷനിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 28 വോട്ടര്‍മാരുള്ള കുമളി പച്ചക്കാനം പഞ്ചായത്ത് അംഗന്‍വാടി പോളിംഗ്സ്റ്റേഷനിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 1,305 പോളിംഗ്സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍ 60 പ്രശ്നബാധിത ബാധിത ബൂത്തുകളും 5 അതീവ പ്രശ്നബാധിത ബൂത്തുകളും കണക്കാക്കിയിട്ടുണ്ട്.
6 മാതൃകാ പോളിംഗ് സ്റ്റേഷനുകളും കട്ടപ്പന,തൊടുപുഴ മുനിസിപ്പാലിറ്റികളിലായി 5 വീതം വുമണ്‍ ഒണ്‍ലി പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 4,724 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications