ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ഇടുക്കി; 8 സ്ഥാനാർത്ഥികൾ, 12 ലക്ഷത്തിൽ പരം വോട്ടർമാർ

  • By Desk
Google Oneindia Malayalam News

പൈനാവ്: ഇടുക്കി ലോക്‌സഭമണ്ഡലത്തില്‍ 12,03,258 പേരാണ് 23ന് സമ്മതിദാനവകാശം വിനിയോഗിക്കുക. ഇതില്‍ 59,88,91 പുരുഷന്‍മാരും 60,43,64 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടുന്നു. മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തില്‍ 89,480 പുരുഷ വോട്ടര്‍മാരും 90,250 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്റര്‍ വോട്ടറും ഉള്‍പ്പടെ 17,97,31 വോട്ടര്‍മാരും,കോതമംഗലത്ത് 80,998 പുരുഷന്‍മാരും 80,826 സ്ത്രീകളും ഉള്‍പ്പെടെ 16,18,24 വോട്ടര്‍മാരും ഉടുമ്പന്‍ചോലയില്‍ 80,022 പുരുഷന്‍മാരും 80,978 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടെ 16,1001 വോട്ടര്‍മാരാണുള്ളത്.

ദേവികുളത്ത് 83,682 പുരുഷന്‍മാരും 85,133 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്റും ഉള്‍പ്പെടെ 16,88,16 വോട്ടര്‍മാരും തൊടുപുഴയില്‍ 91,531 പുരുഷന്‍മാരും 92,340 സ്ത്രീകളും ഉള്‍പ്പെടെ 18,38,71 വോട്ടര്‍മാരും ഇടുക്കിയില്‍ 89,918 പുരുഷന്‍മാരും 91,294 സ്ത്രീകളും ഉള്‍പ്പെടെ 18,12,12 വോട്ടര്‍മാരും പീരുമേട് 82,451 പുരുഷവോട്ടര്‍മാരും 84,352 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 16,68,03 വോട്ടര്‍മാരുമാണ് ഉള്ളത്.

വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!

election

ശാരിരിക വിഷമതകള്‍ ഉള്ള 3,655 വോട്ടര്‍മാരാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഒരുക്കുന്നതിന് അഡീഷണല്‍ തഹസില്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

1,473 വോട്ടര്‍മാരുള്ള മൂവാറ്റുപുഴ കാക്കുച്ചിറ പഞ്ചായത്ത് ഡേകെയര്‍ സെന്റര്‍ പോളിംഗ് സ്റ്റഷനിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 28 വോട്ടര്‍മാരുള്ള കുമളി പച്ചക്കാനം പഞ്ചായത്ത് അംഗന്‍വാടി പോളിംഗ്‌സ്റ്റേഷനിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 1,305 പോളിംഗ്‌സ്‌റ്റേഷനുകളാണ് ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍ 60 പ്രശ്‌നബാധിത ബാധിത ബൂത്തുകളും 5 അതീവ പ്രശ്‌നബാധിത ബൂത്തുകളും കണക്കാക്കിയിട്ടുണ്ട്.

6 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും കട്ടപ്പന,തൊടുപുഴ മുനിസിപ്പാലിറ്റികളിലായി 5 വീതം വുമണ്‍ ഒണ്‍ലി പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 4,724 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
Lok Sabha election preparations at idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X