ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി ജോസഫിന് നല്‍കാന്‍ സാധ്യത... സീറ്റുതര്‍ക്കം നീളുന്നു... കോണ്‍ഗ്രസ് ഇടപെടും...!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: കോട്ടയം സീറ്റിനുവേണ്ടി വലിയ രീതിയിലുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പി ജെ ജോസഫിനെ ഒഴിവാക്കി കേരള കോണ്‍ഗ്രസ് തോമസ് ചാഴിക്കാടനെ കളത്തിലിറക്കാന്‍ തീരുമാനിച്ചതോടെ ജോസഫ് വിഭാഗം വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ചു. മുമ്പ് പി ജെ ജോസഫ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച കോട്ടയം സീറ്റാണ് മാണിയുടെ ഇടപെടലിലൂടെ ചാഴിക്കാടന് കൈമാറിയത്. ഇത് കേരളകോണ്‍ഗ്രസിനുള്ളില്‍ വലിയ രീതിയിലുള്ള രസക്കേടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

<strong>കേരളത്തിൽ നിന്നു കടത്തിയ ആനക്കൊമ്പുകളുമായി അച്ഛനും മകളും കൊൽക്കത്തയിൽ അറസ്റ്റിൽ; പിടിയിലായത് ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കൊൽക്കത്ത തങ്കച്ചിയുടെ ഭർത്താവും മകളും </strong>കേരളത്തിൽ നിന്നു കടത്തിയ ആനക്കൊമ്പുകളുമായി അച്ഛനും മകളും കൊൽക്കത്തയിൽ അറസ്റ്റിൽ; പിടിയിലായത് ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ കൊൽക്കത്ത തങ്കച്ചിയുടെ ഭർത്താവും മകളും

പി.ജെ.ജോസഫിനെ ഒഴിവാക്കി തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സ്റ്റിയറിങ് കമ്മിറ്റിയിലേയും പാര്‍ലമെന്ററി പാര്‍ട്ടിയിലേയും പൊതുവികാരത്തിന് എതിരാണമെന്നാണ് ജോസഫ് പക്ഷം പറയുന്നത്. അതേസമയം ജോസഫ് മത്സരിക്കുമെന്ന് മുമ്പെ പ്രഖ്യാപിച്ചിരുന്നതിനാല്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയും തള്ളികളയാന്‍ കഴിയില്ല.

PJ Joseph

കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച പി.ജെ ജോസഫുമായി ചര്‍ച്ച നടത്തും.ജോസഫിന് യു ഡി എഫ് പിന്തുണയോടെ ഇടുക്കി സീറ്റ് നല്‍കി പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു. നേരത്തെ ഉമ്മന്‍ചാണ്ടിയടക്കമുള്ള ശക്തരായ നേതാക്കളെ കളത്തിലിറക്കി ഇടുക്കി പിടിച്ചെടുക്കുയെന്നതായിരുന്നു യു ഡി എഫിന്റെ രാഷ്ട്രീയ തന്ത്രം. പി ജെ ജോസഫ് മത്സരിക്കുമെന്ന് ഉറച്ച നിലപാട് സ്വീകരിക്കുന്നതിനാല്‍ ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വീണ്ടും വൈകും.

Idukki
English summary
Lok sabha elections 2019: Congress will intervene for Kerala congress issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X