ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ് : ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ എച്ച് ദിനേശന്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വിജയപ്രതീക്ഷ കൈവിടാതെയാണ് ബി ഡി ജെ എസിന്റെ ലേബലില്‍ ബിജു കൃഷ്ണന്‍ ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.

<strong>'വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പാകിസ്താൻ പതാക വീശി ആഘോഷം', വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ</strong>'വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പാകിസ്താൻ പതാക വീശി ആഘോഷം', വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

ഇടുക്കി മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ ബിജു രാധാകൃഷ്ണന്‍ ഇതിനകം ആദ്യഘട്ട പ്രകടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. തോട്ട മേഖലയില്‍ നിന്നടക്കം തനിക്ക് വോട്ട് ലഭിക്കുമെന്നും വിജയപ്രതീക്ഷയുണ്ടെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ബിജു കൃഷ്ണന്‍ രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി ജെ പി നേതാക്കളായ ശ്രീനഗരി രാജന്‍ , ബിനു ജെ.കൈമള്‍, പി.എം. വേലായുധന്‍, പി.രാജന്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയിരുന്നു.

Biju Krishnan

ഇതോടെ പത്രികാസമര്‍പ്പണ കാലാവധി നാലു ദിനം പിന്നിടുമ്പോള്‍ ആകെ മൂന്ന് നാമനിര്‍ദ്ദേശ പത്രികകളാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ളത്. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി റെജിമോന്‍ ജോസഫ് എന്നിവരാണ് ആദ്യ രണ്ട് ദിനങ്ങളില്‍ പത്രിക സമര്‍പ്പിച്ചത്. അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
Lok sabha elections 2019: NDA candidate submitted nomin ation papper in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X