ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ് : തൊടുപുഴയില്‍ ഒപ്പ് മതിലില്‍... ലക്ഷ്യം പോളിംഗ് ശതമാനം ഉയര്‍ത്തുക !

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം തൊടുപുഴയില്‍ ഒപ്പു മതില്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ മികച്ച ജനപങ്കാളിത്വം ഉറപ്പു വരുത്തി പരമാവധി പോളിംഗ് ശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ഒപ്പ് മതിലിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം ഗിന്നസ് പക്രു ആദ്യ ഒപ്പ് ചാര്‍ത്തി നിര്‍വഹിച്ചു.

<strong>തളിപ്പറമ്പിലെ ഹണിട്രാപ്പ്: മുഖ്യപ്രതി വിദേശത്തേക്കു കടന്നതായി പോലിസ്</strong>തളിപ്പറമ്പിലെ ഹണിട്രാപ്പ്: മുഖ്യപ്രതി വിദേശത്തേക്കു കടന്നതായി പോലിസ്

തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പ്രകൃതി സൗഹൃദ ബാനറില്‍ വോട്ടെടുപ്പിന്റെ പ്രാധാന്യം എഴുതി ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം നല്കി. വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് പരിചയപ്പെടുത്തുന്നതിനുള്ള വോട്ടുവണ്ടിയും പരിപാടിയില്‍ ഉണ്ടായിരുന്നു. കരുത്തുറ്റ ജനാധിപത്യത്തിനു വിപുലമായ ജനപങ്കാളിത്തം എന്ന സന്ദേശത്തോടെയുള്ള പരിപാടിയില്‍ അനവധി പൊതുജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Pakru

ഓരോ ഒപ്പിലൂടെയും താന്‍ വോട്ട് ചെയ്യും എന്നുള്ള സന്ദേശമാണ് പരിപാടിയിലൂടെ പകര്‍ന്നു നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായ സ്വീപ്പ് ടിം അംഗങ്ങളാണ് പരിപാടിക്കായി ക്രമീകരണങ്ങള്‍ നടത്തിയത്. വരും ദിവസങ്ങളിലും കൂടുതല്‍ പ്രചരണപരിപാടികള്‍ ജില്ലയില്‍ നടക്കും.

Idukki
English summary
Lok sabha elections 2019; 'Sign wall' programe conducted in Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X