ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടു ചെയ്യാന്‍ പോകാം നാട്ടാരേ.....നാളത്തെ നാടിനായി ഒന്നായി അണി ചേര്‍ന്നിടാം....!!! ഇടുക്കിക്കായി ഒരു വോട്ട്പാട്ട്...

  • By Desk
Google Oneindia Malayalam News

ചൊറുതോണി: ലോക്സഭാ തെരഞ്ഞെടുപ്പ് 2019ന് മുന്നോടിയായി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിന് സ്വന്തമായൊരു വോട്ട്പാട്ട് തയ്യാറായിരിക്കുന്നു. എല്ലാ സമ്മതിദായകരെയും വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിംഗിലെ സ്വീപ് ടീമാണ് വോട്ടുപാട്ട് തയ്യാറാക്കിയത്. സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണ ഗാനങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും പതിവാണെങ്കിലും വോട്ട് ചെയ്യാന്‍ പേരിപ്പിക്കുന്ന വോട്ടുപാട്ട് ഉദ്യോഗസ്ഥര്‍ തന്നെ തയ്യാറാക്കുന്നത് അപൂര്‍വ്വമാണ്.

<strong>ലോക്സഭ തിരഞ്ഞെടുപ്പ്: കൊല്ലത്ത് തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ ജില്ല ശിശുത്വ മിഷൻ</strong>ലോക്സഭ തിരഞ്ഞെടുപ്പ്: കൊല്ലത്ത് തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ ജില്ല ശിശുത്വ മിഷൻ

വോട്ടു ചെയ്യാന്‍ പോകാം നാട്ടാരെ...

ലോക്‌സഭ ഇലക്ഷന്‍ വന്നെത്തി...

മാമല നാടിന് മുത്താണ് ഇടുക്കി...

ആ മണ്ഡലത്തിനും എം പിയെ വേണം....

നാട്ടിലെ സര്‍വ്വ വോട്ടര്‍മാരെയും പങ്കെടുപ്പിച്ചിടാം...

നാളെത്തെ നാടിനായി ഒന്നായി അണി ചേര്‍ന്നിടാം. എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍

Vote song

കലക്ടറേറ്റ് ജീവനക്കാരായ രാജ്മോന്‍ എം.എസ്, ശ്രീകാന്ത് എം.ആര്‍ എന്നിവരാണ് വോട്ട് കേന്ദ്രീകൃതമാക്കി പാട്ട് എഴുതി പാടിയിരിക്കുന്നത്. ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ടുവണ്ടിയില്‍ ഈ വോട്ടുപാട്ടാണ് പ്രചാരണഗാനമായി ഉപയോഗിക്കുന്നത്.
Idukki
English summary
Lok sabha elections 2019: Vote song in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X