ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു: അവിശ്വാസം പാസ്സായി!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. ബി.ജെ.പി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കതിരെ നില്‍ക്കുന്ന എല്‍ ഡി എഫിന്റെ ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസത്തെ അനുകൂലിക്കുകയാണെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

corporation-1548

22 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് എല്‍ ഡി എഫ് വിട്ടുനിന്നിരുന്നു. വൈകിയെത്തിയ ഒരംഗത്തെ ഹാളില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് എല്‍ ഡി എഫ് അറിയിച്ചു. ആറു മാസം മുമ്പ് ടോസിലൂടെ കിട്ടിയ ഭരണമാണ് എല്‍ ഡി എഫിന് ഇപ്പോള്‍ നഷ്ടമായത്.35 അംഗ കൗണ്‍സിലില്‍ യു ഡി എഫി ന് പതിനാലും എല്‍ ഡി എഫിന് പതിമൂന്നും ബി ജെ പിക്ക് എട്ടും അംഗങ്ങളാണുള്ളത്. ഘടകകക്ഷി ധാരണ പ്രകാരം കേരളകോണ്‍ഗ്രസ് അംഗത്തിന് നഗരസഭ അദ്ധ്യക്ഷസ്ഥാനം നല്‍കുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. അവിശ്വാസത്തെ പിന്തുണച്ചെങ്കിലും അദ്ധ്യക്ഷ പദവി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ ലക്ഷ്യം

Idukki
English summary
loss in ldf in thodupuzha corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X