ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയില്‍ അടിമാലി കോടികളുടെ നാശനഷ്ടം: അടിമാലി വെള്ളത്തില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: ജില്ലയില്‍ മഴ തകര്‍ത്തു പെയ്യുന്നതോടെ വലിയ നാശനഷ്ടങ്ങളുടെ നടുവിലാണ് അടിമാലി. പതിറ്റാണ്ടുകള്‍ക്കു മുമ്പുപോലും ഇത്തരത്തിലൊരു ഭീതിജനകമായ മഴക്കാലമുണ്ടായിട്ടില്ലെന്നാണ് അടിമാലിനിവാസികള്‍ പറയുന്നത്. കഴിഞ്ഞ രാത്രിപെയ്ത കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

vellam

അടിമാലി ടൗണ്‍, ബസ്റ്റാന്റ്, കല്ലാര്‍കുട്ടി റോഡ് ലൈബ്രറി റോഡ് എന്നിവടങ്ങളില്‍ വെള്ളക്കയറി. കച്ചവട സ്ഥാപനങ്ങളില്‍ വെള്ളം കയറി വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കോടികളുടെ നാശനഷ്ടമാണ് ഒറ്റരാത്രികൊണ്ട് ഉണ്ടായട്ടുള്ളത്.

vellam

ദേവിയാര്‍ പുഴ കരകവിഞ്ഞൊഴുകി. അടിമാലി കല്ലാര്‍കുട്ടി, അടിമാലി മൂന്നാര്‍, അടിമാലി രാജാക്കാട് തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. വിവിധ ഇടങ്ങളിലും വൈദ്യുതിബന്ധം പൂര്‍ണമായും തടസ്സപെട്ടു.

vellam

ഏക്കറു കണക്കിന് കൃഷിയിടം വെള്ളകെട്ടുകളാല്‍ നശിച്ച അവസ്ഥയിലാണ്.അടിമാലി ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 50തോളം കടകളില്‍ കഴിഞ്ഞ രാത്രിയില്‍ വെള്ളം കയറി. പലയിടങ്ങളിലും മൂന്നടിയോളം വെള്ളം ഉയര്‍ന്നു. മഴതോരാതെ പെയ്യുന്നതിനാല്‍ അപകടരഹിതമായ സാഹചര്യം കൂടുതലായി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

Idukki
English summary
Losses in adimali due to rain calamities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X