Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം വേര്‍പെടുത്തി മറ്റൊരാളുമായി അടുത്തു; പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മൂന്നാര്‍: സുഹൃത്തായിരുന്ന യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി മൂന്നാറിലാണ് സംഭവം. നല്ലതണ്ണി സ്വദേശിയായ സന്തോഷ് ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരിയും സന്തോഷും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു.

ഈ സമയം വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സന്തോഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും സന്തോഷ് എടുത്ത് വെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവതിയും സന്തോഷും തമ്മില്‍ വഴക്കാകുകയും പിരിയുകയും ചെയ്തു. സന്തോഷുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച യുവതി തമിഴ്‌നാട്ടില്‍ പഠിക്കാനായി പോയി.

idukki

അവിടെ മറ്റൊരു യുവാവുമായി യുവതി പ്രണയത്തിലായി. ഇത് അറിഞ്ഞതോടെ സന്തോഷ് പ്രതികാരം ചെയ്യുകയായിരുന്നു. തന്റെ ഫോണിലുള്ള യുവതിയുടെ നഗ്നചിത്രങ്ങള്‍ യുവതി ഇപ്പോള്‍ അടുപ്പത്തിലായ ആ യുവാവിനും യുവതിയുടെ ചില ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു.

ഇതിന് ശേഷം ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാള്‍ ഫോണില്‍ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇവ എല്ലാം വീണ്ടെടുത്തു. സൈബര്‍ കുറ്റകൃത്രങ്ങള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ആണ് സന്തോഷിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രണയ നൈരാശ്യത്താലാണ് ഇയാള്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു.

ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മൂന്നാര്‍ എസ് എച്ച് ഓ മനേഷ് കെ പൗലോസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷിച്ചത്. ഒരാഴ്ച്ച നടത്തിയ അന്വഷണത്തിന് ഒടുവിലാണ് പ്രതിയായ സന്തോഷിനെ പിടികൂടിയത്. എസ് ഐ കെ ഡി മണിയന്‍, എ എസ് ഐ സജി എം ജോസഫ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+