നേര്യമംഗലത്ത് മൃഗവേട്ട വ്യാപകം !! നാടന്‍തോക്കും ഉണക്കിയ മുള്ളന്‍പന്നിയിറച്ചിയും, ഒരാൾ പിടിയിൽ
നേര്യമംഗലം : നേര്യമംഗലം വനമേഖലയില്‍ ഒരിടവേളക്കു ശേഷം മൃഗവേട്ട നടക്കുന്നതായി കണ്ടെത്തല്‍.കൂരമാനും,നാടന്‍ തോക്കും തിരകളും വെടിമരുന്നുമായി മേഖലയില്‍ നിന്ന് ഒരാളെ വനപാലകര്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ ഫോറസ്ററ് സ്റ്റേഷന് പരിധിയിലെ ബാബുരാജ് എന്ന കുട്ടായിയെയാണ് വനപാലകര്‍ പിടികൂടിയത്. വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൂരയാനും ഒരു നാടന്‍ തോക്കും തിരകളും വെടിമരുന്നും വവനപാലകര് കണ്ടെത്തിയത്.
പന്നി, മ്ലാവ്, മുതലായവയെ പിടിക്കാന്‍ ഉപയോഗിക്കുന്ന കുരുക്കുകളും, കത്രികപുട്ടും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചണച്ചാക്ക് ഇളകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ ജീവനുള്ള ഒരു കൂരമാനെയും അടുക്കളയില്‍ നിന്ന് ഉണക്കിയ മുള്ളന്‍ പന്നിയിറച്ചി കണ്ടെത്തി.

ഇയാള്‍ പതിവായി വെടിവച്ചും കുടുക്ക് ഉപയോഗിച്ചും മൃഗങ്ങളെ വേട്ടയാടുകയും കിട്ടുന്ന ഇറച്ചി കള്ളുഷാപ്പുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി വില്പന നടത്തിവന്നിരുന്നതായും മൊഴിയില്‍ നിന്ന് വ്യക്തമായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനപാലകര്‍ അന്വേഷണം നടത്തി വരികയാണ്. വേട്ടയാടി പിടികൂടുന്ന വന്യ ജീവികളുടെ മാംസം റിസോര്‍ട്ടുകളിലും കള്ളുഷാപ്പുകളിലും ഇയാള്‍ നല്കി വരികയായിരുന്നുവെന്ന് പാലകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന്
പത്താംമൈല്‍ ഇരുമ്പുപാലം മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസോര്‍ട്ടുകളും കള്ളുഷാപ്പുകളും വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ ആണ്. മൂന്നാറിലെ റിസോര്‍ട്ട് ഉടമയുടെ പേരിലും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ കേസ് രേഖപ്പെടുത്തിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications