ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേര്യമംഗലത്ത് മൃഗവേട്ട വ്യാപകം !! നാടന്‍തോക്കും ഉണക്കിയ മുള്ളന്‍പന്നിയിറച്ചിയും, ഒരാൾ പിടിയിൽ

  • By Desk
Google Oneindia Malayalam News

നേര്യമംഗലം : നേര്യമംഗലം വനമേഖലയില്‍ ഒരിടവേളക്കു ശേഷം മൃഗവേട്ട നടക്കുന്നതായി കണ്ടെത്തല്‍.കൂരമാനും,നാടന്‍ തോക്കും തിരകളും വെടിമരുന്നുമായി മേഖലയില്‍ നിന്ന് ഒരാളെ വനപാലകര്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ ഫോറസ്‌ററ് സ്റ്റേഷന്‍ പരിധിയിലെ ബാബുരാജ് എന്ന കുട്ടായിയെയാണ് വനപാലകര്‍ പിടികൂടിയത്. വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൂരയാനും ഒരു നാടന്‍ തോക്കും തിരകളും വെടിമരുന്നും വവനപാലകര്‍ കണ്ടെത്തിയത്.

പന്നി, മ്ലാവ്, മുതലായവയെ പിടിക്കാന്‍ ഉപയോഗിക്കുന്ന കുരുക്കുകളും, കത്രികപുട്ടും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചണച്ചാക്ക് ഇളകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ ജീവനുള്ള ഒരു കൂരമാനെയും അടുക്കളയില്‍ നിന്ന് ഉണക്കിയ മുള്ളന്‍ പന്നിയിറച്ചി കണ്ടെത്തി.

manarrestedhunting-

<strong>രാമക്കല്‍മേട് അടിവാരത്തു നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി! ആത്മഹത്യയെന്ന് നിഗമനം!!</strong>രാമക്കല്‍മേട് അടിവാരത്തു നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി! ആത്മഹത്യയെന്ന് നിഗമനം!!

ഇയാള്‍ പതിവായി വെടിവച്ചും കുടുക്ക് ഉപയോഗിച്ചും മൃഗങ്ങളെ വേട്ടയാടുകയും കിട്ടുന്ന ഇറച്ചി കള്ളുഷാപ്പുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി വില്പന നടത്തിവന്നിരുന്നതായും മൊഴിയില്‍ നിന്ന് വ്യക്തമായി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനപാലകര്‍ അന്വേഷണം നടത്തി വരികയാണ്. വേട്ടയാടി പിടികൂടുന്ന വന്യ ജീവികളുടെ മാംസം റിസോര്‍ട്ടുകളിലും കള്ളുഷാപ്പുകളിലും ഇയാള്‍ നല്‍കി വരികയായിരുന്നുവെന്ന് പാലകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന്

പത്താംമൈല്‍ ഇരുമ്പുപാലം മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസോര്‍ട്ടുകളും കള്ളുഷാപ്പുകളും വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ ആണ്. മൂന്നാറിലെ റിസോര്‍ട്ട് ഉടമയുടെ പേരിലും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ കേസ് രേഖപ്പെടുത്തിയിരുന്നു.

Idukki
English summary
man arrested with wild animal from neryamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X