ഭരണസുഖം എന്നാണ് ഉദ്ദേശിച്ചത്; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഡിസിസി പ്രസിഡന്റിനെ പിന്തുണച്ച് മഹിളാ കോണ്‍ഗ്രസ്
തൊടുപുഴ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഡി സി സി അധ്യക്ഷന്‍ സി പി മാത്യുവിനെ പിന്തുണച്ച് മഹിള കോണ്‍ഗ്രസ്. സി പി മാത്യുവിന്റെ പ്രസംഗം സി പി ഐ എം വളച്ചൊടിക്കുകയായിരുന്നുവെന്നും സി പി ഐ എമ്മില്‍നിന്ന് ലഭിക്കുന്ന സുഖം ഭരണസുഖമെന്നാണ് ഉദ്ദേശിച്ചതെന്നും മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഇന്ദു സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി പി ഐ എം നടത്തുന്ന രാഷ്ട്രീയ നാടകമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണമെന്നും ഇന്ദു സുധാകരന് പറഞ്ഞു. സി പി മാത്യുവിനെതിരെ നടത്തുന്ന രാഷ്ട്രീയനാടകം എന്തു വിലകൊടുത്തും ചെറുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് എല്‍ ഡി എഫ് പാളയത്തില്‍ ചേക്കേറിയവര്‍ ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇന്ദു സുധാകര്‍ നല്കി. നൂറുകണക്കിന് ആളുകള്‍ കഠിന പ്രയത്നം നടത്തിയാണ് രാജി ചന്ദ്രനെ വിജയിപ്പിച്ചതെന്നും അധികാരത്തിന്റെ മത്ത് തലക്ക് പിടിച്ച പ്രസിഡന്റ് കൂറുമാറിയത് മാന്യതയില്ലാത്ത നടപടിയാണെന്നും മഹിള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. നേതാക്കളായ ലീലാമ്മ ജോസ്, രാജേശ്വരി ഹരിഹരന്, നൈറ്റ്സി കുര്യാക്കോസ്, ഹാജറ സെയ്തുമുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം സി പി മാത്യുവിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് രാജി ചന്ദ്രന്.

ഇടുക്കി ഡി വൈ എസ് പിക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ സി പി മാത്യൂവിനെതിരെ കേസെടുത്തിട്ടുണ്ട്. രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും സി പി ഐ എം നേതൃത്വം അറിയിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സി പി ഐ എമ്മില്‍ ചേര്‍ന്ന രാജി ചന്ദ്രനെതിരെ യു ഡി എഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സി പി മത്യുവിന്റെ വിവാദ പരാമര്‍ശം. പ്രസ്താവന പിന്‍വലിക്കാനും സി പി മാത്യു തയാറായിരുന്നില്ല.

യു ഡി എഫ് അംഗം കൂറുമാറിയതിനെ തുടര്‍ന്ന് ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ചില പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണം യു ഡി എഫിന് നഷ്ടമായിരുന്നു. ഏറ്റവും അവസാനമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജി ചന്ദ്രന് സി പി ഐ എമ്മിലേക്ക് കൂറുമാറിയത്. ഇതോടെ ഭരണം സി പി ഐ എമ്മിന് ലഭിച്ചു. ഇതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ലൈംഗിക ചുവയോടെ സി പി മാത്യു സംസാരിച്ചത്. യു ഡി എഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണ്.

കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയര്‍ത്തിയായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. സ്ത്രീകള്‍ അടക്കമുള്ള സദസിനോടായിരുന്നു സി പി മാത്യുവിന്റെ പരാമര്‍ശം. അതേസമയം, തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സി പി മാത്യു പിന്നീട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സി പി മാത്യു പറഞ്ഞു. നേരത്തെ ബാര്‍ബര്‍മാരെ അപമാനിക്കും വിധം പ്രസംഗിച്ച മാത്യുവിനെതിരെ ബാര്‍ബര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.
Recommended Video

വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു സി പി മാത്യുവിന്റെ വിവാദ പരാമര്‍ശം. 'ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെയാണ് കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന് രംഗത്തെത്തിയത്. മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നായിരുന്നു ബാര്‍ബേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications