ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് ഡീനിന്റെ വാര്‍ഡ്; അദ്ദേഹത്തിന് താല്‍പ്പര്യമുള്ളവര്‍ മതി... പത്രിക പിന്‍വലിച്ച് മഹിളാ നേതാവ്

Google Oneindia Malayalam News

തൊടുപുഴ: ഡീന്‍ കുര്യാക്കോസിന്റെ വാര്‍ഡാണ്. അദ്ദേഹത്തിന് താല്‍പ്പര്യമുള്ള സ്ഥാനാര്‍ഥി എത്തിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് സീറ്റില്ല... പത്രിക സമര്‍പ്പിച്ച് പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ മല്‍സരിക്കാന്‍ പത്രിക നല്‍കിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമനാണ് ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഇരയായത്.

1

ഗ്രൂപ്പ് തര്‍ക്കം മൂലം തനിക്ക് സീറ്റ് നഷ്ടമായി എന്ന് നിഷ പറയുന്നു. കെപിസിസി മല്‍സരിക്കാന്‍ അനുമതി നല്‍കി കത്ത് കൈമാറിയിരുന്നു. തുടര്‍ന്നാണ് പത്രിക സമര്‍പ്പിച്ചത്. പ്രചാരണം തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ചിഹ്നം ലഭിക്കാത്തതിനെ തുടര്‍ന്ന് നിഷ പത്രിക പിന്‍വലിച്ചു. ഇതുസംബന്ധിച്ച് ചോദിച്ചപ്പോഴാണ് നേതൃത്വം ഡീന്‍ കുര്യാക്കോസാണ് കാരണമെന്ന് മറുപടി നല്‍കിയതത്രെ.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധംജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

ഡീന്‍ കുര്യാക്കോസിന്റെ വാര്‍ഡാണെന്നും അദ്ദേഹത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമേ മല്‍സരിക്കാന്‍ സാധിക്കൂ എന്നുമായിരുന്നു ഡിസിസി നേതാവിന്റെ പ്രതികരണം എന്ന് നിഷ പറയുന്നു. അവസാന നിമിഷം ഡീന്‍ ഇടപെട്ട് തന്റെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കുകയായിരുന്നുവെന്നാണ് നിഷയുടെ പരാതി. സംഭവത്തില്‍ പ്രതികരണം തേടിയെങ്കിലും ഡീന്‍ കുര്യാക്കോസ് മറുപടി നല്‍കിയില്ല. ഗ്രൂപ്പ് തര്‍ക്കം തൊടുപുഴയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന് നേതാക്കളില്‍ ചിലര്‍ക്കും സംശയമുണ്ട്. സംസ്ഥാനത്ത് പലയിടത്തും സമാനമായ സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും വിമതരായി മാറുകയും ചെയ്തു.

സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം, ബംഗാളില്‍ കാവിമയംസിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം, ബംഗാളില്‍ കാവിമയം

Idukki
English summary
Mahila Congress leader Nisha Soman denied Congress ticket to Contest Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X